കൊച്ചി: ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയില്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ദു:ഖവെള്ളി ആചരിക്കുന്നു. പള്ളികളില്‍ കുരിശിന്റെ വഴിയും പ്രത്യേക പ്രാര്‍ത്ഥനയും ഉണ്ടാകും.
സംസ്ഥാനത്തെ ദേവാലയങ്ങളില്‍ രാവിലെ മുതല്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും.
തിരുവനന്തപുരത്ത് വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തില്‍ കുരിശിന്റെ വഴി നടക്കും. പ്രധാന ക്രൈസ്തവ തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂരിലേക്ക് നിരവധി വിശ്വാസികളാണ് എത്തുന്നത്.
കഴിഞ്ഞ രണ്ടു വര്‍ഷവും കോവിഡ് മഹാമരിയുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെ ആയിരുന്നു ചടങ്ങുകള്‍ നടന്നിരുന്നത്. കഴിഞ്ഞ വര്‍ഷം ദേവാലയങ്ങളില്‍ നടന്ന പ്രാര്‍ത്ഥനകളില്‍ വൈദികരെ കൂടാതെ ചുരുക്കം ആളുകള്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ അനുമതി ഉണ്ടായിരുന്നത്. ഇത്തവണ കോവിഡ് ഭീഷണി നീങ്ങിയതിനാല്‍ ദേവാലയങ്ങളിലേക്ക് കൂടുതല്‍ ആളുകളെത്തുമെന്നാണ് കരുതുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.