ഡല്‍ഹിയില്‍ കോവിഡ് രോഗികള്‍ ആയിരത്തിലേക്ക്; നിയന്ത്രങ്ങള്‍ വീണ്ടും കടുപ്പിക്കുന്നു

ഡല്‍ഹിയില്‍ കോവിഡ് രോഗികള്‍ ആയിരത്തിലേക്ക്; നിയന്ത്രങ്ങള്‍ വീണ്ടും കടുപ്പിക്കുന്നു

ന്യൂഡല്‍ഹി: ഡൽഹിയിൽ വീണ്ടും കോവിഡ് കേസുകള്‍ കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 325 പേര്‍ക്കാണ് ഡല്‍ഹിയില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്. 224 പേര്‍ രോഗമുക്തി നേടി. ഇതോടെ കോവിഡ് രോഗികളുടെ എണ്ണം 915 ആയി. കഴിഞ്ഞ ഒരാഴ്ചയായി ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്നുണ്ട്.

കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ഡല്‍ഹിയില്‍ കോവിഡ് കേസുകളില്‍ 50 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി.
വിദ്യാര്‍ത്ഥികളും അധ്യാപകരും സ്‌കൂളില്‍ വരുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം. സാമൂഹിക അകലം പാലിക്കണം. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് രോഗം കണ്ടെത്തിയാല്‍ സ്‌കൂള്‍ അടച്ചിടണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് കഴിഞ്ഞ കുറച്ചു ദിവസമായി കോവിഡ് സ്ഥിരീകരിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.