'മെയ് മൂന്നിനകം മോസ്‌കുകളില്‍ നിന്ന് ഉച്ചഭാഷിണികള്‍ നീക്കം ചെയ്യണം'; മഹാരാഷ്ട സര്‍ക്കാരിന് അന്ത്യശാസനവുമായി രാജ് താക്കറെ

 'മെയ് മൂന്നിനകം മോസ്‌കുകളില്‍ നിന്ന് ഉച്ചഭാഷിണികള്‍ നീക്കം ചെയ്യണം'; മഹാരാഷ്ട സര്‍ക്കാരിന് അന്ത്യശാസനവുമായി രാജ് താക്കറെ

മുംബൈ: മോസ്‌കുകളിലെ ഉച്ചഭാഷിണികള്‍ക്കെതിരെ അന്ത്യശാസനവുമായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന(എം.എന്‍.എസ്) തലവന്‍ രാജ് താക്കറെ വീണ്ടും രംഗത്ത്. മെയ് മൂന്നിനുമുന്‍പ് പള്ളികളിലെ ഉച്ചഭാഷിണികള്‍ നീക്കം ചെയ്യണമെന്ന് താക്കറെ മഹാരാഷ്ട്രാ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. ഇല്ലെങ്കില്‍ സ്പീക്കറില്‍ ഹനുമാന്‍ ചാലിസ പ്രക്ഷേപണം ചെയ്യുമെന്നും മുന്നറിയിപ്പുണ്ട്.

ഇതൊരു സാമൂഹിക പ്രശ്നമാണ്. മതപരമായ കാര്യമല്ല. സംസ്ഥാന സര്‍ക്കാരിനോട് പറയാനുള്ളത് ഞങ്ങള്‍ ഈ വിഷയത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ്. നിങ്ങള്‍ എന്തു വേണമെങ്കിലും ചെയ്തോളൂ. മോസ്‌കുകളിലെ ഉച്ചഭാഷിണികള്‍ മെ് മൂന്നിനുള്ളില്‍ നീക്കം ചെയ്യണം. ഇല്ലെങ്കില്‍ ഞങ്ങള്‍ സ്പീക്കറില്‍ ഹനുമാന്‍ ചാലിസ പ്രക്ഷേപണം ചെയ്യും-ഇന്നലെ താനെയില്‍ നടന്ന എം.എന്‍.എസ് റാലിയില്‍ രാജ് താക്കറെ വ്യക്തമാക്കി.

അതിനിടെ, റാലിയില്‍ പരസ്യമായി വാള്‍ ചുഴറ്റിയെന്ന കുറ്റത്തിന് താക്കറെയ്ക്കും മറ്റ് എം.എന്‍.എസ് നേതാക്കള്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. ഇന്നലെ വൈകിട്ട് ഗഡ്ക്കരി ചൗക്കിലാണ് എം.എന്‍.എസ് റാലി നടന്നത്. പരിപാടിക്കിടെ പ്രാദേശിക പ്രവര്‍ത്തകര്‍ താക്കറെയ്ക്ക് വാള്‍ കൈമാറുകയായിരുന്നു.

ആയുധ നിയമത്തിലെ നാല്, 25 വകുപ്പുകള്‍ പ്രകാരമാണ് രാജ് താക്കറെയ്ക്കും എം.എന്‍.എസ് നേതാക്കളായ അവിനാഷ് ജാദവിനും രവീന്ദ്ര മോറെയ്ക്കുമെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.