തിരുവനന്തപുരം: ഡോ. മുഹമ്മദ് അഷീല്‍ ഇനി ലോകാരോഗ്യ സംഘടനാ പ്രതിനിധി. ഇന്‍ഞ്ചുറി ആന്റ് ഡിസേബിലിറ്റി പ്രിവന്‍ഷന്‍ ഓഫീസറായാണ് നിയമനം. രണ്ടാം പിണറായി സര്‍ക്കാര്‍ ഡോ. മുഹമ്മദ് അഷീലിനെ സുരക്ഷാ മിഷന്‍ എക്‌സി. ഡയറക്ടര്‍ സ്ഥാനത്തു നിന്ന് പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റിയത് വിവാദമായിരുന്നു.
കേന്ദ്ര ഡെപ്യൂട്ടേഷന്‍ റദ്ദായി തിരികെ എത്തിയ അഷീലിന് കഴിഞ്ഞ എട്ട് മാസമായി പുനര്‍ നിയമനം നല്‍കാതെ ആരോഗ്യ വകുപ്പ് പുറത്ത് നിര്‍ത്തിയിരുന്നു. ഇതിനിടെയാണ് പുതിയ ചുമതല ലഭിച്ചത്. ലോകാരോഗ്യ സംഘടനയുടെ ഇന്‍ഞ്ചുറി ആന്റ് ഡിസേബിലിറ്റി പ്രിവന്‍ഷന്‍ ഓഫീസറായാണ് നിയമനം. ഡല്‍ഹിയില്‍ഏപ്രില്‍ 16ന് ചുമതലയേല്‍ക്കും.
കെ.കെ. ശൈലജയ്ക്ക് സാമൂഹ്യ നീതി വകുപ്പിന്റെ ചുമതല ഉണ്ടായിരുന്നപ്പോഴാണ് സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സി. ഡയറക്ടറായി ഇദ്ദേഹത്തെ നിയമിച്ചത്. കോവിഡ് വ്യാപന ഘട്ടത്തില്‍ ആരോഗ്യ വകുപ്പിന് വേണ്ടി പ്രതിരോധ നയ രൂപീകരണത്തില്‍ അടക്കം നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ ചുമതല ഏറ്റെടുത്ത ശേഷം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനം തെറിച്ചു. പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് അപ്രധാന ചുമലയിലേയ്ക്ക് സ്ഥലം മാറ്റിയത് വിവാദമായി.
മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജയുമായി അടുത്ത ബന്ധമുണ്ടായിരുന്നു അഷീലിന്. ഇതാണ് അപ്രധാന വകുപ്പിലേയ്ക്ക് മാറ്റിയതെന്നാണ് സൂചന. ഇതിനിടെ ഡെപ്യൂട്ടേഷനില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ നിയമനം ലഭിച്ചെങ്കിലും ഇടത് ചായിവ് ചൂണ്ടിക്കാട്ടി റദ്ദാക്കി. തിരികെ സംസ്ഥാന സര്‍വ്വീസിലേയ്ക്ക് കയറാന്‍ അപേക്ഷ നല്‍കിയെങ്കിലും പരിഗണിക്കാതെ കഴിഞ്ഞ എട്ട് മാസമായി സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്ത് നിര്‍ത്തുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.