ന്യൂഡല്‍ഹി: തീവ്ര ഇസ്ലാമിക സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കേരളത്തില്‍ അധ്യാപകന്റെ കൈ വെട്ടിയ സംഭവത്തില്‍ ഉള്‍പ്പെടെ നിരവധി രാജ്യ വിരുദ്ധ കാര്യങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടും ഇവരുടെ രാഷ്ട്രീയ പാര്‍ട്ടിയായ എസ്ഡിപിഐയും പ്രതിക്കൂട്ടിലായിട്ടുണ്ട്.
ഈയാഴ്ച നിരോധനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരോധനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും വിജ്ഞാപനം ഉടന്‍ പുറത്തിറക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇസ്ലാമിക സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഇതിനകം പല സംസ്ഥാനങ്ങളിലും നിരോധിച്ചിട്ടുണ്ട്. കേന്ദ്ര വിജ്ഞാപനത്തിലൂടെ രാജ്യത്തുടനീളം ഈ സംഘടനയെ പൂര്‍ണമായി നിരോധിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പദ്ധതിയിടുന്നത്.
ഗോവ, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ രാമനവമി ഘോഷ യാത്രയ്ക്കിടെ കഴിഞ്ഞ വാരാന്ത്യത്തില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഈ സംഭവങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന് പങ്കുള്ളതായി വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ബെംഗളൂരു സ്ഫോടന കേസ്, കേരളത്തിലെ കൈവെട്ട് കേസ്, കേരള ലൗ ജിഹാദ് കേസ് എന്നിവയില്‍ പോപ്പുലര്‍ ഫ്രണ്ടിനും അവരുടെ രാഷ്ട്രീയ വിഭാഗമായ എസ്ഡിപിഐയ്ക്കും പങ്കുണ്ടെന്ന് സംസ്ഥാന രഹസന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകളും വന്നിരുന്നു.
കേരളത്തില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലൗ ജിഹാദില്‍ കുടുക്കി മതം മാറ്റുന്നതിലും പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും സംശയ നിഴലിലാണ്. വിവിധ ക്രൈസ്തവ, ഹിന്ദു സംഘടനകള്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.