ശ്വാസത്തില്‍നിന്ന് കോവിഡ് കണ്ടെത്താം; പുതിയ ഉപകരണത്തിന് അംഗീകാരം നല്‍കി അമേരിക്ക

ശ്വാസത്തില്‍നിന്ന് കോവിഡ് കണ്ടെത്താം; പുതിയ ഉപകരണത്തിന് അംഗീകാരം നല്‍കി അമേരിക്ക

വാഷിംഗ്ടണ്‍: ശ്വസന പരിശോധനയിലൂടെ കോവിഡ് രോഗബാധ തിരിച്ചറിയാന്‍ സഹായിക്കുന്ന ഉപകരണത്തിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍. മൂന്ന് മിനിട്ടുകൊണ്ട് കോവിഡ് കണ്ടെത്താന്‍ കഴിയുന്ന ഇന്‍സ്പെക്റ്റ് ഐആര്‍ എന്ന ഉപകരണത്തിനാണ് അംഗീകാരം ലഭിച്ചത്.

ബലൂണിന്റെ ആകൃതിയിലുള്ളതും സാംപിള്‍ പിടിച്ചെടുക്കുന്നതുമായ ഉപകരണത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു ട്യൂബിലേക്ക് ഊതിച്ചാണ് കോവിഡ് പരിശോധന നടത്തുന്നത്. മൂന്ന് മിനിട്ടുകൊണ്ട് ഫലം ലഭിക്കും.

ഇന്‍സ്‌പെക്റ്റ് ഐആര്‍ ഉപയോഗിച്ചു നടത്തിയ പഠനത്തില്‍ 91 ശതമാനം പോസിറ്റീവ് സാമ്പിളുകളും 100% നെഗറ്റീവ് സാമ്പിളുകളും കൃത്യമായി തിരിച്ചറിഞ്ഞതായി കണ്ടെത്തി. പോസിറ്റീവ് കേസുകള്‍ പിസിആര്‍ പരിശോധനയിലൂടെ സ്ഥിരീകരിക്കണമെന്നും ഗവേഷകര്‍ പറയുന്നു.

സ്‌പെഷ്യലൈസ്ഡ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ക്ലിനിക്കുകള്‍, ആശുപത്രികള്‍, മൊബൈല്‍ പരിശോധനാ കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഉപകരണം ഉപയോഗിച്ച് പരിശോധന നടത്തുക. പ്രതിദിനം 160 സാമ്പിളുകള്‍ വിശകലനം ചെയ്യാന്‍ ഉപകരണത്തിനു കഴിയും.

രാജ്യത്ത് പുതിയ വകഭേദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ഈ ഉപകരണം വലിയ ആശ്വാസമായാണ് അമേരിക്ക കാണുന്നത്. പെട്ടെന്ന് വിവരങ്ങള്‍ അറിയാനും നടപടികള്‍ സ്വീകരിക്കാനും സഹായിക്കുമെന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകതയായി കണക്കാക്കപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.