ന്യുഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയ്ക്ക് ചുറ്റും ഹിന്ദു സേനയുടേത് എന്ന പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ജെഎന്‍യുവിനെ കാവിവല്‍ക്കരിച്ചു എന്ന പേരിലാണ് പോസ്റ്ററുകള്‍ പതിപ്പിച്ചിട്ടുള്ളത്. പോസ്റ്ററുകള്‍ പിന്നീട് ഡല്‍ഹി പൊലീസ് നീക്കം ചെയ്തു. പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ മാംസാഹാരം വിളമ്പുന്നതിനെ ചൊല്ലി ജെഎന്‍യുവില്‍ വീണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. കല്ലേറില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 16 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഹോസ്റ്റലുകളില്‍ മാംസഹാരം വിളമ്പുന്നത് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ തടയുകയായിരുന്നു. രാമനവമി ചൂണ്ടിക്കാട്ടിയാണ് മാംസഹാരം വിളമ്പുന്നത് തടഞ്ഞത്. ഇതിനെ മറ്റ് വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷം ഉണ്ടായത്.
അക്രമത്തിന് പിന്നില്‍ എബിവിപി പ്രവര്‍ത്തകരാണെന്നാണ് ഇടത് വിദ്യാര്‍ഥി സംഘടനകള്‍ ആരോപിക്കുന്നത്. എന്നാല്‍, രാമനവമിയുടെ ഭാഗമായുള്ള പരിപാടി ഇടതു വിദ്യാര്‍ത്ഥി സംഘടനകള്‍ തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമെന്ന് എബിവിപി ആരോപിച്ചു. ജെഎന്‍യു സംഘര്‍ഷത്തെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് വി സി ശാന്തിശ്രീ പണ്ഡിറ്റ് അറിയിച്ചിരുന്നു.
നിഷ്പക്ഷമായ അന്വേഷണമാകും നടക്കുക. സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ട് വാദങ്ങള്‍ നിലവിലുണ്ട് ഈക്കാര്യങ്ങള്‍ പരിശോധിക്കും. റിപ്പോര്‍ട്ട് വന്നതിന് ശേഷം നടപടിയെന്നും വിസി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ജെഎന്‍യു സര്‍വകലാശാലയിലെ എബിവിപി ആക്രമണത്തിനെതിരെ വലിയ പ്രതിഷേധമാണ് വിദ്യാര്‍ഥി യൂണിയന്‍ ഉയര്‍ത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.