സില്‍വര്‍ ലൈന്‍ പഠനത്തില്‍ പ്രശ്‌നം കണ്ടെത്തിയാല്‍ പരിഹരിക്കും; പിന്നെന്തിന് ഗോ ഗോ വിളികളെന്ന് മുഖ്യമന്ത്രി

സില്‍വര്‍ ലൈന്‍ പഠനത്തില്‍ പ്രശ്‌നം കണ്ടെത്തിയാല്‍ പരിഹരിക്കും; പിന്നെന്തിന് ഗോ ഗോ വിളികളെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍: സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് നടക്കുന്ന പാരിസ്ഥിതികാഘാത പഠനത്തില്‍ എന്തെങ്കിലും പ്രശ്‌നം കണ്ടെത്തിയാല്‍ അതു പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്നത് തന്നെയാണ് സര്‍ക്കാര്‍ നിലപാട്. പിന്നെ എന്തിനാണ് ഗോ ഗോ വിളികളെന്നും കണ്ണൂര്‍ തില്ലങ്കേരിയില്‍ രക്തസാക്ഷി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവേ അദ്ദേഹം ചോദിച്ചു.

സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്ക് കേന്ദ സര്‍ക്കാരിന്റെ അനുമതിയും പിന്തുണയും വേണം. ഇത് കേരളം പ്രതിക്ഷിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ വികസനത്തിന്റെ ഭാഗമായി ആരെയും ബുദ്ധിമുട്ടിക്കില്ല. പദ്ധതിയ്ക്കായി വീടും സ്ഥലവും നഷ്ടപ്പെടുന്ന ആരും വഴിയാധാരം ആകില്ല. ഈ ഉറപ്പ് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ നല്‍കിയിട്ടുളളതാണ്.

കേരളം മാറണമെങ്കില്‍ ഇവിടെ വന്‍കിട വികസന പദ്ധതികള്‍ ഉണ്ടാകണം. കേരളത്തില്‍ ഒരു വികസന പദ്ധതിയും നടക്കരുത് എന്നാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്. മറ്റ് നാടുകളിലെ വികസനം കണ്ട് അന്ധാളിച്ച് നില്‍ക്കേണ്ടവരല്ല മലയാളികള്‍.നല്ല നാളെയ്ക്ക് വേണ്ടി ആണ് നമ്മള്‍ നടന്നു നീങ്ങുന്നത്. ചിലര്‍ പദ്ധതികളെ എതിര്‍ക്കുന്നു. എന്നാല്‍, നാടിന് ആവശ്യമായ പദ്ധതികള്‍ സര്‍ക്കാര്‍ ഉപേക്ഷിക്കില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.