സംസ്ഥാനത്ത് കുറ്റകൃത്യങ്ങളില്‍ വര്‍ധനവ്; മൂന്നു വര്‍ഷത്തിനിടെ നടന്നത് 1065 കൊലപാതകങ്ങള്‍

സംസ്ഥാനത്ത് കുറ്റകൃത്യങ്ങളില്‍ വര്‍ധനവ്; മൂന്നു വര്‍ഷത്തിനിടെ നടന്നത് 1065 കൊലപാതകങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു വര്‍ഷത്തിനിടെ നടന്നത് 1065 കൊലപാതകങ്ങള്‍. 2019 മുതല്‍ 2022 മാര്‍ച്ച് എട്ട് വരെയുള്ള കണക്ക് പ്രകാരമാണിത്. കൊലപാതകങ്ങളുടെ എണ്ണത്തില്‍ വര്‍ധനയുള്ളതായി സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു. 2019ല്‍ 319, 2020ല്‍ 318, 2021ല്‍ 353 കൊലപാതകങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മാര്‍ച്ച് എട്ടാം തീയതിവരെ 75 കൊലപാതങ്ങള്‍ നടന്നു. ഈ കാലയളവില്‍ 1019 കൊലപാതക കേസുകളാണ് പൊലീസ് റജിസ്റ്റര്‍ ചെയ്തത്. 2019ല്‍ 308, 2020ല്‍ 305, 2021ല്‍ 336, 2022ല്‍ 70 (മാര്‍ച്ച് 8വരെ) കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്.

കൂടാതെ സംഘടിത ആക്രമണങ്ങളില്‍ 83 പേര്‍ കൊല്ലപ്പെട്ടു. ഈ കാലയളവില്‍ ജയിലില്‍ നിന്ന് പരോളിലിറങ്ങിയ രണ്ടു പേര്‍ കൊലപാതക കേസുകളില്‍ പ്രതികളായി. തിരുവനന്തപുരം റൂറല്‍ പൊലീസാണ് കൂടുതല്‍ കൊലപാതക കേസുകള്‍ റജിസ്റ്റര്‍ ചെയ്തത് 104. രണ്ടാമത് പാലക്കാടുമാണ് 81. കൂടുതല്‍ കൊലപാതകങ്ങള്‍ നടന്നതും തിരുവനന്തപുരം റൂറലിലാണ് 107.

അതേസമയം ഒറ്റയ്ക്കു താമസിക്കുന്നവരും വൃദ്ധരുമായ 38 പേര്‍ ഈ കാലയളവില്‍ കൊല്ലപ്പെട്ടിട്ടുമുണ്ട്. ഇത്തരം കൊലപാതകങ്ങളിലും വര്‍ധനയുണ്ട്. 2019ല്‍ എട്ട്, 2020ല്‍ 11, 2021ല്‍ 14, 2022ല്‍ അഞ്ച് (മാര്‍ച്ച് എട്ട് വരെ). മലപ്പുറത്താണ് ഇത്തരം കൊലപാതകങ്ങളില്‍ കൂടുതല്‍ പേര്‍ മരിച്ചത്, 12 പേര്‍


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.