സില്‍വര്‍ലൈന്‍: നഷ്ടപരിഹാര പാക്കേജ് കൂടുതല്‍ ഉദാരവല്‍ക്കരിച്ചേക്കും

സില്‍വര്‍ലൈന്‍: നഷ്ടപരിഹാര പാക്കേജ് കൂടുതല്‍ ഉദാരവല്‍ക്കരിച്ചേക്കും

കോട്ടയം: സില്‍വര്‍ലൈനില്‍ നഷ്ടപരിഹാരത്തില്‍ അന്തിമ രൂപം എങ്ങനെയെന്നതില്‍ ആശങ്ക ഇനിയും മാറിയിട്ടില്ല. നാലിരട്ടിവരെ നഷ്ടപരിഹാരം കൂടുതല്‍ ഭൂമിക്ക് ബാധകമാക്കുക, ബഫര്‍സോണിലെ ഭൂമിക്കും നഷ്ടപരിഹാരം ലഭ്യമാക്കുക എന്നിവ പദ്ധതിയെ അനുകൂലിക്കുന്നവരും ആവശ്യപ്പെടുന്നുണ്ട്. ഭരണമുന്നണിയിലെ സി.പി.ഐ.യും മറ്റും ഇക്കാര്യത്തില്‍ ജനങ്ങളുടെ ആശങ്ക മാറ്റി ആകര്‍ഷക തീരുമാനം ഉണ്ടാകണമെന്ന അഭിപ്രായക്കാരാണ്.

ഭൂമിയേറ്റെടുപ്പില്‍ എതിര്‍പ്പ് കുറയ്ക്കാന്‍ നഷ്ടപരിഹാര പാക്കേജില്‍ കൂടുതല്‍ മിനുക്കുപണികള്‍ വരുമെന്ന സൂചനയാണ് ലഭിക്കുന്നത്. ബഫര്‍സോണായി ഇരുവശത്തും മാറ്റിയിടുന്ന 10 മീറ്ററില്‍ നിലവിലെ ചട്ടപ്രകാരം നഷ്ടപരിഹാരം ലഭിക്കില്ല. അതിനും നഷ്ടപരിഹാരം പരിഗണിക്കണമെന്നതാണ് ഒരു നിര്‍ദേശം. ഇതില്‍ അലൈന്‍മെന്റിനോട് ചേര്‍ന്ന അഞ്ചുമീറ്ററില്‍ നിര്‍മാണ വിലക്കുണ്ട്. ബാക്കി അഞ്ചില്‍ അനുമതിയോടെ പണികള്‍ ചെയ്യാം.

ജനസാന്ദ്രതയേറിയ സംസ്ഥാന പാതയുടെ മൊത്തം ദൂരമായ 530 കിലോമീറ്ററില്‍ ഇരുവശത്തുമായി 20 മീറ്റര്‍ വെറുതേയിട്ടാല്‍ വലിയൊരളവ് ഭൂമി നഷ്ടമാകും. കൂടംകുളം ലൈനിലും മറ്റും ചെയ്തതു പോലെ പദ്ധതി പരിധിയിലേക്ക് സാങ്കേതികമായി വന്നു ചേരുന്ന ഈ ഭൂമിക്കും നഷ്ടപരിഹാരം നല്‍കുകയും ഉടമത ന്നെ ഭൂമി കൈവശം വെക്കുകയും ചെയ്യുക എന്ന സമവായവഴിയും പരിഗണിച്ചേക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.