തിരുവനന്തപുരം: തൃശൂര്‍, എറണാകുളം യാര്‍ഡുകളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ചില ട്രെയിനുകള്‍ റദ്ദാക്കി. എറണാകുളം ജങ്ഷന്‍-ഷൊര്‍ണൂര്‍ മെമു 18, 20, 22, 25 തീയതികളിലും എറണാകുളം ജങ്ഷന്‍-ഗുരുവായൂര്‍, കോട്ടയം-നിലമ്പൂര്‍, നിലമ്പൂര്‍-കോട്ടയം എന്നീ വണ്ടികള്‍ 22, 23, 25, 29, മെയ് 01 തീയതികളിലും പൂര്‍ണമായും റദ്ദാക്കി.
കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി(16306) 22, 25, 30, മെയ് 01 തീയതികളില്‍ ആലുവായില്‍ യാത്ര അവസാനിപ്പിക്കും. 23-നും 29-നും വണ്ടി എറണാകുളം ടൗണില്‍നിന്ന് കണ്ണൂര്‍ക്ക് പുറപ്പെടും. 23-നും 25-നും പുറപ്പെടുന്ന ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍ എക്‌സ്പ്രസ് എറണാകുളം ജങ്ഷനില്‍ യാത്ര അവസാനിപ്പിക്കും. 24-ന് പുറപ്പെടുന്ന ടാറ്റാനഗര്‍-എറണാകുളം ജങ്ഷന്‍ എക്‌സ്പ്രസ് എറണാകുളം ടൗണില്‍ സര്‍വീസ് അവസാനിപ്പിക്കും.
30ന് കൊച്ചുവേളിയില്‍ നിന്ന് ശ്രീ ഗംഗാനഗറിലേക്ക് പുറപ്പെടുന്ന വണ്ടി(16312) ആലപ്പുഴ വഴി ഓടും. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജങ്ഷന്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. 30-നുള്ള തിരുവനന്തപുരം-എം.ജി.ആര്‍. സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് (12696) ആലപ്പുഴ വഴി ഓടും. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജങ്ഷന്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. 30-നുള്ള കൊച്ചുവേളി-ബനസ്വാടി(16319) എക്‌സ്പ്രസും ആലപ്പുഴ വഴിയാകും. ഹരിപ്പാട്, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജങ്ഷന്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. െ
മയ് ഒന്നിനുള്ള നാഗര്‍കോവില്‍-ഷാലിമാര്‍ ഗുരുദേവ് എക്‌സ്പ്രസും(12659) ആലപ്പുഴ വഴി ഓടും. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജങ്ഷന്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. അതേദിവസം തിരുവനന്തപുരം-എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റും(12696) ആലപ്പുഴ വഴി ഓടും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.