പാലക്കാട്ടെ ഇരട്ട കൊലപാതകം: പൊലീസിന്റെ ജാഗ്രതക്കുറവെന്ന ആരോപണം ശക്തമാകുന്നു

പാലക്കാട്ടെ ഇരട്ട കൊലപാതകം: പൊലീസിന്റെ ജാഗ്രതക്കുറവെന്ന ആരോപണം ശക്തമാകുന്നു

പാലക്കാട്: എലപ്പുള്ളിയിലും പാലക്കാട് നഗരത്തിലും നടന്ന രണ്ട് കൊലപാതകങ്ങള്‍ക്ക് കാരണം പൊലീസിന്റെ ജാഗ്രതക്കുറവാണെന്ന ആരോപണം ശക്തമാകുന്നു. എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സുബൈറിനെ (43) വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ എലപ്പുള്ളിയില്‍വെച്ച് കാറിലെത്തിയ സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്.

ജീവന് ഭീഷണിയുണ്ടായിരുന്നെന്നും മുമ്പും ആക്രമണശ്രമം ഉണ്ടായെന്നും സുബൈറിന്റെ ബന്ധുക്കള്‍ പറയുന്നു. ഇക്കാര്യം പൊലീസില്‍ നേരത്തെ അറിയിച്ചിരുന്നതായും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു. സുബൈറിന്റെ കൊലപാതകത്തിനു ശേഷം ജില്ലയിലെ ക്രമസമാധാന സാഹചര്യം ഏറെ കലുഷിതമായി.

സംഭവത്തിനു പിന്നാലെ വിവിധ ജില്ലകളില്‍ നിന്നടക്കം നിരവധി എസ്.ഡി.പി.ഐ.-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ജില്ലയിലേക്ക് ഒഴുകിയെത്തി. ഇതിനിടെ സംഭവത്തിനു പിന്നില്‍ ആര്‍.എസ്.എസ്.-സംഘപരിവാര്‍ പ്രവര്‍ത്തകരാണെന്ന ആരോപണവുമായി എസ്.ഡി.പി.ഐ രംഗത്തെത്തി. സംഭവത്തില്‍ പങ്കില്ലെന്ന് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാറും ജില്ലാപ്രസിഡന്റ് കെ.എം. ഹരിദാസും പ്രഖ്യാപിക്കുകയും ചെയ്തു.

ഇതിനിടെ പാലക്കാട് പട്ടണത്തില്‍ ചിലര്‍ പ്രകോപനപരമായ സാഹചര്യമുണ്ടാക്കി സഞ്ചരിക്കുന്നതായി പരാതികളുയര്‍ന്നെങ്കിലും പൊലീസ് സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളില്‍ കാര്യമായ പിക്കറ്റിങ് ഏര്‍പ്പെടുത്താനോ നിരീക്ഷണത്തിനോ മുതിര്‍ന്നില്ലെന്നും ആരോപണമുണ്ട്. എലപ്പുള്ളി മേഖലയില്‍ സംഘര്‍ഷസാധ്യത ഒഴിവാക്കാന്‍ പൊീസ് ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ അവിടെനിന്ന് 13 കിലോമീറ്റര്‍ മാത്രം ദൂരത്തുള്ള മേലാമുറിയിലാണ് അപ്രതീക്ഷിതമായി മറ്റൊരു ആക്രമണം ഉണ്ടായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.