പാലക്കാട് ഇരട്ടക്കൊലപാതകം; ജില്ലയില്‍ നിരോധനാജ്ഞ തുടരുന്നു: കളക്‌ടറുടെ നേതൃത്വത്തിൽ നാളെ സർവകക്ഷിയോഗം

പാലക്കാട് ഇരട്ടക്കൊലപാതകം; ജില്ലയില്‍ നിരോധനാജ്ഞ തുടരുന്നു:  കളക്‌ടറുടെ നേതൃത്വത്തിൽ നാളെ സർവകക്ഷിയോഗം

പാലക്കാട്: പോപ്പുലര്‍ ഫ്രണ്ട്, ആര്‍ എസ് എസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ സര്‍വകക്ഷി യോഗം വിളിച്ച്‌ ജില്ലാ കളക്‌ടര്‍ മൃണ്മയി ജോഷി.

നാളെ വൈകിട്ട് 3.30ന് മന്ത്രി കെ കൃഷ്‌ണന്‍ കുട്ടിയുടെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം ചേരുന്നത്. 24 മണിക്കൂറിനുള്ളില്‍ രണ്ട് കൊലപാതകങ്ങള്‍ പാലക്കാട് അരങ്ങേറിയത്. പോപ്പുലര്‍ ഫ്രണ്ട്, ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് കൊലപ്പെട്ടത്. യോഗത്തില്‍ ഇരുവിഭാഗവും പങ്കെടുക്കണമെന്ന് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

അതേസമയം ക്രമസമാധാന ചുമതലയുള്ള അഡീഷണല്‍ ഡിജിപി വിജയ് സാഖറെ പങ്കെടുക്കുന്ന ഉന്നതലയോഗം പാലക്കാട് പുരോഗമിക്കുകയാണ്. കൊലപാതകങ്ങളെത്തുടര്‍ന്ന് ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുകയാണ്.
ആര്‍എസ്‌എസ് നേതാവും മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖുമായ ശ്രീനിവാസനാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. രണ്ട് ബെെക്കുകളിലും ഒരു സ്‌കൂട്ടറിലുമായി ആറുപേര്‍ എത്തിയാണ് ആക്രമണം നടത്തിയത്. എസ്‌ഡിപിഐ പ്രവര്‍ത്തകനായ സുബെെര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്.

സുബെെറിന്റെ കൊലയ്ക്കു പിന്നില്‍ ആര്‍എസ്‌എസ് ആണെന്നായിരുന്നു എസ്‌ഡിപിഐ യുടെ ആരോപണം. സുബെെറിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീസ് എഫ്‌ഐആറിലും പറഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.