കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ 540 പൊടിക്കൈകളുമായി പ്രശാന്ത് കിഷോര്‍; ലക്ഷ്യം 370 സീറ്റുകള്‍

കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ 540 പൊടിക്കൈകളുമായി പ്രശാന്ത് കിഷോര്‍; ലക്ഷ്യം 370 സീറ്റുകള്‍

ന്യൂഡല്‍ഹി: അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ 370 സീറ്റുകള്‍ ലക്ഷ്യം വച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കണമെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ഇതിനായി 540 ഓളം നിര്‍ദേശങ്ങളും അദേഹം മുന്നോട്ടു വച്ചു. ശനിയാഴ്ച്ച കോണ്‍ഗ്രസ് നേതൃത്വവുമായി നടത്തിയ മൂന്നു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച്ചയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ പ്രശാന്ത് മുന്നോട്ടുവച്ചു.

അതേസമയം, പുറത്തു നിന്ന് തന്ത്രം പറഞ്ഞു നല്‍കാതെ എത്രയും പെട്ടെന്ന് പാര്‍ട്ടിയില്‍ ചേരാന്‍ നേതാക്കള്‍ പ്രശാന്തിനെ നിര്‍ബന്ധിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംസ്ഥാനങ്ങളിലെ സഖ്യങ്ങളുടെ കാര്യത്തില്‍ ബുദ്ധിപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളണമെന്നാണ് പ്രശാന്തിന്റെ ഉപദേശം. ഉത്തര്‍പ്രദേശ്, ബിഹാര്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കണം.

തമിഴ്നാട്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ സഖ്യത്തിലേര്‍പ്പെടണമെന്നും പ്രശാന്ത് കിഷോര്‍ നിര്‍ദേശിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 540 ഓളം നിര്‍ദേശങ്ങള്‍ പ്രശാന്ത് കിഷോര്‍ മുന്നോട്ട് വെച്ചിട്ടുണ്ടെന്നാണ് വിവരം.

പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല്‍, രന്ദീപ് സിങ് സുര്‍ജെവാല, മുകുള്‍ വാസ്നിക്, ജയ്റാം രമേശ് എന്നീ അഞ്ച് നേതാക്കളാകും പ്രശാന്ത് കിഷോറിന്റെ നിര്‍ദേശങ്ങള്‍ പഠിക്കുന്ന സമിതിയിലുണ്ടാകുക എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.