പാലക്കാട്: പാലക്കാട്ടെ തുടര്‍ കൊലപാതകങ്ങളില്‍ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ. മുന്നറിയിപ്പുകള്‍ പൊലീസ് അവഗണിച്ചുവെന്നും കൊലപാതകങ്ങള്‍ തടയാനാകാതിരുന്ന പൊലീസും ആഭ്യന്തര വകുപ്പും പരാജയമാണെന്നും ഷാഫി പ്രതികരിച്ചു.
തുടര്‍ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ വിളിച്ച് ചേര്‍ത്ത സര്‍വകക്ഷി സമാധാന യോഗവുമായി കോണ്‍ഗ്രസ് സഹകരിക്കുമെന്നറിയിച്ച ഷാഫി നേതൃത്വങ്ങള്‍ വിചാരിച്ചാല്‍ അക്രമം അവസാനിപ്പിക്കാനാകുമെന്നും അഭിപ്രായപ്പെട്ടു.
വര്‍ഗീയ കൊലപാതക രാഷ്ട്രീയത്തിനെതിരായ ക്യാമ്പയിന്‍ മുസ്ലിം ലീഗ് ശക്തമാക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. വര്‍ഗീയ - കൊലപാതക രാഷ്ട്രീയം കളിക്കുന്നവര്‍ക്ക് ചേര്‍ന്ന മണ്ണല്ല കേരളമെന്ന് ഇത്തരക്കാര്‍ തിരിച്ചറിയണം. ഇത്തരം രാഷ്ട്രീയത്തിന് അവസരം നല്‍കിയാല്‍ എന്തുണ്ടാകും എന്നതിന് ഉദാഹരമാണ് പാലക്കാട് കണ്ടതെന്നും പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.