കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ബിജെപിയുമായി രഹസ്യ കൂട്ടുകെട്ട്; ഗുരുതര ആരോപണങ്ങളുയര്‍ത്തി പാര്‍ട്ടി വിട്ട് ബോറ

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ബിജെപിയുമായി രഹസ്യ കൂട്ടുകെട്ട്; ഗുരുതര ആരോപണങ്ങളുയര്‍ത്തി പാര്‍ട്ടി വിട്ട് ബോറ

ഗുവഹാത്തി: കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കി അസാം മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റും രാജ്യസഭ എംപിയുമായിരുന്ന റിബുന്‍ ബോറ പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ഗുരുതര ആരോപണമുയര്‍ത്തിയാണ് ബോറ പുതിയ താവളത്തിലേക്ക് നീങ്ങിയത്. തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ബോറയെ അഭിഷേക് ബാനര്‍ജി സ്വീകരിച്ചു.

കഴിഞ്ഞ മാസം നടന്ന രാജ്യസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു ബോറ. ഉറപ്പായും ജയിക്കാമായിരുന്ന സീറ്റിലായിരുന്നു കോണ്‍ഗ്രസ് ബോറയെ മല്‍സരിപ്പിച്ചത്. എന്നാല്‍ എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തതോടെ ബോറ തോല്‍വിയേറ്റു വാങ്ങി.


ബിജെപിയുടെ ആധിപത്യം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്ന് രാജിക്കത്തില്‍ പറഞ്ഞ ബോറ പാര്‍ട്ടിയിലെ നേതാക്കള്‍ക്കെതിരേയും ആഞ്ഞടിച്ചു. ബിജെപിയുമായി പല നേതാക്കള്‍ക്കും രഹസ്യ ബന്ധമുണ്ടെന്നും ബോറ ആരോപിച്ചു. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പിലെ വന്‍ തോല്‍വിക്കു ശേഷം പിസിസി അധ്യക്ഷനായ ബോറ രാഹുലിന്റെ വിശ്വസ്തനായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.