തിരുവനന്തപുരം: അംഗത്വ വിതരണം പൂര്‍ത്തീകരിച്ചതിനു പിന്നാലെ സംഘടനാ തെരഞ്ഞെടുപ്പ് നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ കെപിസിസി നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകളിലേക്കും നേതൃത്വം കടന്നേക്കും. ഇന്ന് രാവിലെ കെപിസിസി രാഷ്ട്രീയകാര്യ സമിതിയോഗവും വൈകിട്ട് ഭാരവാഹിയോഗവും ചേരും.
നാളെ സമ്പൂര്‍ണ എക്‌സിക്യൂട്ടിവ് യോഗവും ചേരുന്നുണ്ട്. സംഘടനാ തെരഞ്ഞെടുപ്പ് ചര്‍ച്ചകളാണ് പ്രധാന അജണ്ട. തെരഞ്ഞെടുപ്പ് ഒഴിവാക്കി സമവായത്തില്‍ ഭാരവാഹികളെ കണ്ടെത്തുക എന്നതാണ് നേതൃത്വത്തിന്റെ താത്പര്യം. പുനഃസംഘടനാ ചര്‍ച്ചകളില്‍ പരിഗണിച്ചവരെ സമവായ സ്ഥാനാര്‍ത്ഥികളാക്കാനും നീക്കമുണ്ട്.
50 ലക്ഷം അംഗങ്ങളെ ചേര്‍ക്കുമെന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാനാകാത്തതില്‍ വിമര്‍ശനങ്ങള്‍ക്കും സാധ്യതയുണ്ട്. ഇന്ന് ചേരുന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലേക്ക് കെ.വി തോമസിനെ ക്ഷണിച്ചിട്ടില്ല. അച്ചടക്ക ലംഘനത്തിന്റെ പേരില്‍ നടപടിയുടെ നിഴലില്‍ നില്‍ക്കുന്നതിനാലാണ് തോമസിനെ ക്ഷണിക്കാത്തത് എന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.