'സി.പി.എം സമ്മേളനത്തിന് പോയ ആദ്യ കോണ്‍ഗ്രസുകാരനല്ല ഞാന്‍'; അച്ചടത്ത സമിതിക്ക് മറുപടി നല്‍കി കെ.വി തോമസ്

 'സി.പി.എം സമ്മേളനത്തിന് പോയ ആദ്യ കോണ്‍ഗ്രസുകാരനല്ല ഞാന്‍'; അച്ചടത്ത സമിതിക്ക് മറുപടി നല്‍കി കെ.വി തോമസ്

കൊച്ചി: നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സിപിഐഎം വേദിയില്‍ പങ്കെടുത്ത സംഭവത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെവി തോമസ് എഐസിസിക്ക് മറുപടി നല്‍കി.

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനിടയായ സാഹചര്യത്തെകുറിച്ചാണ് കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് എ. ഐ. സി. സി. ക്ക് വിശദീകരണം നല്‍കിയത്. പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ചതിനാല്‍ നടപടിയെടുക്കാതിരിക്കാന്‍ വിശദീകരണം നല്‍കണമെന്ന് തോമസിനോട് നേരത്തെ എഐസിസി ആവശ്യപെട്ടിരുന്നു. ഇന്നലെ വൈകിട്ട് ഇ മെയില്‍ മുഖേനയാണ് കെ വി തോമസ് മറുപടി നല്‍കിയത്.

നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ദേശിയ രാഷ്ട്രീയത്തില്‍ സിപിഎമ്മിനെ കോണ്‍ഗ്രസ് ശത്രുവായി കണേണ്ടതില്ലെന്നുമാണ് മറുപടിയിലുള്ളത്. സിപിഐഎം സെമിനാറില്‍ പങ്കെടുക്കുന്ന ആദ്യ കോണ്‍ഗ്രസുകാരനല്ല താനെന്നതാണ് മറുപടിയെന്ന് കെ.വി തോമസ് പറഞ്ഞു. തനിക്ക് അച്ചടക്ക സമിതി മുന്‍പാകെ നേരിട്ട് കാര്യങ്ങള്‍ ബോധിപ്പിക്കുവാന്‍ അവസരം വേണമെന്നും വിശദീകരണ കത്തില്‍ ഉന്നയിക്കുന്നുണ്ട്. അതേസമയം കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതിയോഗത്തിലേക്ക് കെ വി തോമസിനെ ക്ഷണിച്ചിട്ടില്ല.

കോണ്‍ഗ്രസിന്റെ നിര്‍ണ്ണായക തീരുമാനങ്ങളെടുക്കുന്ന വാര്‍റൂമില്‍ മൂന്ന് മണിക്കൂര്‍ നീണ്ട യോഗത്തിന് ശേഷമാണ് കെ വി തോമസിന് കാരണം കാണിക്കല്‍ നോട്ടീസയക്കാന്‍ തീരുമാനിച്ചത്. കെ. പി. സി. സി പ്രസിഡന്റ് കെ സുധാകരന്‍ നല്‍കിയ റിപ്പോര്‍ട്ടനുസരിച്ച് ഗുരുതരമായ അച്ചടക്ക ലംഘനമാണ് തോമസ് നടത്തിയതെന്ന് അച്ചടക്ക സമിതി വിലയിരുത്തി.

സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി കണ്ണൂരില്‍ നടന്ന സെമിനാറിലാണ്‌കെ. വി. തോമസ് പങ്കെടുത്തത്. കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടന്ന സെമിനാറില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനായിരുന്നു മുഖ്യാതിഥി. കോണ്‍ഗ്രസ് വിലക്ക് ലംഘിച്ചാണ് കെ. വി. തോമസ് സെമിനാറില്‍ പങ്കെടുത്തത്. സെമിനാറില്‍ പങ്കെടുക്കുന്നതിന്റ പേരില്‍അച്ചടക്ക നടപടിയെടുത്താലും താന്‍ കോണ്‍ഗ്രസുകാരനായി തുടരുമെന്ന് കെ വി തോമസ് നേരത്തെ പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, സി. പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ക്കൊപ്പമാണ് സെമിനാറില്‍ വേദി പങ്കിട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.