പോക്‌സോ കേസ്: അഞ്ജലി റീമദേവ് മുഖ്യ ആസൂത്രക; കുറ്റപത്രം രണ്ടാഴ്ചയ്ക്കകം

പോക്‌സോ കേസ്: അഞ്ജലി റീമദേവ് മുഖ്യ ആസൂത്രക; കുറ്റപത്രം രണ്ടാഴ്ചയ്ക്കകം

കൊച്ചി: നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസില്‍ രണ്ടാഴ്ചയ്ക്കകം കുറ്റപത്രം നല്‍കും. അഞ്ജലി റീമദേവാണ് കേസിലെ മുഖ്യ ആസൂത്രകയെന്നാണ് പൊലീസ് കണ്ടെത്തല്‍. കടംവാങ്ങിയ 13 ലക്ഷം രൂപ തിരികെ നല്‍കാതിരിക്കാന്‍ വേണ്ടി അഞ്ജലി പെണ്‍കുട്ടിയെ കെണിയില്‍ പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍.

ഹോട്ടലുടമ റോയി വയലാട്ട് ഉള്‍പ്പെട്ട കേസില്‍ അന്വേഷണം പൂര്‍ത്തിയായെന്ന് പൊലീസ് അറിയിച്ചു. കുറ്റപത്രം 12 ദിവസത്തിനകം നല്‍കാനാവുമെന്ന് അന്വേഷണ സംഘം പറഞ്ഞു. പോക്‌സോ കേസിന് പുറമേ മനുഷ്യക്കടത്ത്, ഗൂഢാലോചന കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.

കോഴിക്കോട് സ്വദേശിനി അഞ്ജലി റീമാദേവിന്റെ നേതൃത്വത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഹോട്ടലിലെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. വയനാട് സ്വദേശിനിയായ അമ്മയുടെയും പ്രായപൂര്‍ത്തിയാകാത്ത മകളുടെയും പരാതിയിലാണ് കേസെടുത്തിട്ടുള്ളത്. ഹൈക്കോടതി മുന്‍കൂര്‍ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് റോയ് വയലാട്ടും സൈജു തങ്കച്ചനും പൊലീസില്‍ കീഴടങ്ങുകയായിരുന്നു. അഞ്ജലിക്ക് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.