ദുബായ്: എക്സ്പോ 2020 ദുബായ് ഡിസ്ട്രിക്ടിന്‍റെ മേല്‍നോട്ടം വഹിക്കാന്‍ പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പുതിയ സുപ്രീം കമ്മിറ്റി രൂപവല്‍ക്കരിച്ചുകൊണ്ടുളള പ്രഖ്യാപനം നടത്തിയത്.
എക്‌സ്‌പോ 2020 ദുബായ് പ്രിപ്പറേറ്ററി കമ്മിറ്റിയുടെയും എക്‌സ്‌പോ 2020 ദുബായ് ബ്യൂറോയുടെയും ഡയറക്‌ടർ ജനറലിന്‍റെയും പദവികളും ആറ് മാസത്തേക്ക് നീട്ടി. മുഹമ്മദ് ഇബ്രാഹിം അൽ ഷൈബാനി, റീം ബിന്‍ത് ഇബ്രാഹിം അൽ ഹാഷിമി, അബ്ദുൾ റഹ്മാൻ സാലിഹ് അൽ സാലിഹ്, ഹെലാൽ സയീദ് അൽ മർരി തുടങ്ങിയവരാണ് എക്‌സ്‌പോ 2020 ദുബായ് ജില്ലയുടെ മേൽനോട്ടം വഹിക്കാനുള്ള സുപ്രീം കമ്മിറ്റിയിലെ അംഗങ്ങള്‍.
മൂന്ന് വർഷമാണ് പുതിയ കമ്മിറ്റിയുടെ കാലാവധി
എക്സ്പോ 2020 ദുബായ് ഡിസ്ട്രിക്ടിന്‍റെ വികസന നയം, പദ്ധതികളുടെയും സംരംഭങ്ങളുടെയും പ്രവർത്തനങ്ങളുടെയും നടത്തിപ്പ് തുടങ്ങി കാര്യങ്ങളെല്ലാം സുപ്രീം കമ്മിറ്റിയുടെ ചുമതലയാണ്.
എക്‌സ്‌പോ 2020 ദുബായ് ഡിസ്‌ട്രിക്ടിന്‍റെ അടിസ്ഥാന സൗകര്യങ്ങളുടെ പുനരുദ്ധാരണവും സ്വകാര്യ മേഖലയുമായി സഹകരിച്ച് മേഖലയിലെ നിക്ഷേപ അവസരങ്ങൾ നൽകുന്നതിനും സുപ്രീം കമ്മിറ്റി മേൽനോട്ടം വഹിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.