അരിസോണ: അമേരിക്കയുടെ തെക്ക്പടിഞ്ഞാറന്‍ സംസ്ഥാനമായ അരിസോണയിലെ ഒരു വീട്ടില്‍ മൃഗങ്ങളുടെ തണുത്തുറഞ്ഞ മൃതശരീരങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അരിസോണ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.
നായ്ക്കള്‍, പൂച്ചകള്‍, പക്ഷികള്‍ എന്നിവയുള്‍പ്പെടെ 183 മൃഗങ്ങളുടെ തണുത്തുറഞ്ഞ മൃതശരീരങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് മൈക്കല്‍ പാട്രിക് ടര്‍ലാന്‍ഡ് (43) എന്ന ആളെ അറസ്റ്റ് ചെയ്തത്. ചില മൃഗങ്ങള്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ തണുത്തുറഞ്ഞതായി മൊഹാവെ കൗണ്ടി ഷെരീഫിന്റെ ഓഫീസ് അറിയിച്ചു.
മൃഗപീഡനത്തിന് 94 കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവസ്ഥലത്ത് നിന്നുള്ള ചിത്രങ്ങള്‍ ഹൃദയഭേദകമാണെന്ന് ഷെരീഫിന്റെ വക്താവ് അനിത മോര്‍ട്ടന്‍സെന്‍ പറഞ്ഞു. സംഭവത്തില്‍ ടര്‍ലാന്‍ഡിന്റെ ഭാര്യ ബ്രൂക്ലിന്‍ ബെക്കിനെയും പോലീസ് തിരയുകയാണ്.
ഗോള്‍ഡന്‍ വാലിയിലെ വീട്ടില്‍ നിന്ന് ദമ്പതികള്‍ വീടുമാറി പോയ ശേഷം ഉടമ എത്തി വീട് വൃത്തിയാക്കുന്നതിനിടെയാണ് ഗാരേജില്‍ പാമ്പുകള്‍ ഉള്‍പ്പടെ മൃഗങ്ങളെ നിറച്ച ഫ്രീസര്‍ കണ്ടത്. നായ്ക്കള്‍, ആമകള്‍, പല്ലികള്‍, പക്ഷികള്‍, എലികള്‍, മുയലുകള്‍ എന്നിവ തണുത്തുറഞ്ഞ നിലയിലായിരുന്നു. ഇതില്‍ ചിലതിന് ജീവന്‍ അവശേഷിച്ചിരുന്നതായും കണ്ടെത്തി.
10 ദിവസത്തിന് ശേഷം ടര്‍ലാന്‍ഡ് തിരിച്ചെത്തിയപ്പോഴാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മൃഗങ്ങളെ മരവിപ്പിക്കാനുള്ള പ്രതിയുടെ ഉദ്ദേശ്യം വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.