ലക്നൗ: ഡല്‍ഹിയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ ജനങ്ങള്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. വിഷയവുമായി ബന്ധപ്പെട്ട് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഇതിനു പിന്നാലെയാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.
അതേസമയം യു.പിയിലെ ഗൗതം ബുദ്ധ നഗറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 65 പുതിയ കോവിഡ് കേസുകളും ഗാസിയാബാദില്‍ 20 കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. ലക്നൗവില്‍ പത്തുപേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഈ മേഖലകളില്‍ കര്‍ശന നിരീക്ഷണം നടത്താനും ആദിത്യനാഥ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഡല്‍ഹിക്ക് സമീപമുള്ള ഗൗതം ബുദ്ധ നഗര്‍, ഗാസിയാബാദ്, ഹാപുര്‍, മീററ്റ്, ബുലന്ദ്ഷെഹര്‍, ബാഘ്പത് തുടങ്ങിയിടങ്ങളിലാണ് പൊതു ഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഇവിടങ്ങളില്‍ ഇനിയും വാക്സിന്‍ സ്വീകരിക്കാത്തയാളുകള്‍ക്ക് അത് നല്‍കുന്നതിനും നടപടി സ്വീകരിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.