റീട്ടെയില്‍ വിലയ്ക്ക് ഡീസല്‍ നല്‍കില്ല; കെഎസ്ആര്‍ടിസിക്കെതിരെ എണ്ണക്കമ്പനികള്‍

റീട്ടെയില്‍ വിലയ്ക്ക് ഡീസല്‍ നല്‍കില്ല; കെഎസ്ആര്‍ടിസിക്കെതിരെ എണ്ണക്കമ്പനികള്‍

കൊച്ചി : കെ.എസ്.ആര്‍,​ടി.സിക്ക് റീട്ടെയില്‍ വിലയ്‌ക്ക് ഡീസല്‍ നല്‍കണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ എണ്ണക്കമ്പനികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.

കെ.എസ്.ആര്‍.ടി.സിയുടെ ഹര്‍ജിയില്‍ റീട്ടെയില്‍ വിലയ്ക്ക് ഡീസല്‍ നല്‍കാന്‍ ഉത്തരവിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ബി.പി.സി.എല്‍ എന്നീ കമ്പനികള്‍ അപ്പീല്‍ നല്‍കിയത്.
കെ.എസ്.ആര്‍.ടി.സിയുടെ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് എണ്ണക്കമ്പനികള്‍ പറയുന്നു.

റീട്ടെയില്‍ കമ്പനികള്‍ക്ക് നല്‍കുന്ന വിലയേക്കാള്‍ മുപ്പത് രൂപയോളം അധിക വിലയാണ് ഒരു ലിറ്റര്‍ ഡീസലിന് കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് ഇടാക്കിയിരുന്നത്. വന്‍കിട ഉപഭോക്താവ് എന്ന പേരില്‍ കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് ഡീസലിന് അധിക നിരക്ക് ഈടാക്കിയിരുന്ന എണ്ണക്കമ്പനികളുടെ നടപടി ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ തടയുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.