കെ റെയില്‍: വിശദീകരണ യോഗങ്ങളുമായി എല്‍ഡിഎഫ്; തലസ്ഥാനത്ത് മുഖ്യമന്ത്രി വൈകിട്ട് തുടക്കമിടും

കെ റെയില്‍: വിശദീകരണ യോഗങ്ങളുമായി എല്‍ഡിഎഫ്; തലസ്ഥാനത്ത് മുഖ്യമന്ത്രി വൈകിട്ട് തുടക്കമിടും

തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്കെതിരായ ജനങ്ങളുടെ എതിര്‍പ്പ് ഇല്ലാതാക്കുക ലക്ഷ്യമിട്ടുള്ള ഇടതുമുന്നണിയുടെ ബോധവത്കരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണ യോഗങ്ങള്‍ക്ക് തുടക്കം കുറിക്കും.

ജില്ലകള്‍ കേന്ദ്രീകരിച്ച്‌ വരും ദിവസങ്ങളില്‍ യോഗങ്ങളും കൂട്ടായ്മകളും നടത്താനും എല്‍ഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.
പദ്ധതി പ്രദേശങ്ങളില്‍ ജനങ്ങളുടെ ശക്തമായ എതിര്‍പ്പ് നിലനില്‍ക്കുകയാണ്. ഇതിന്റെ സാഹചര്യങ്ങളില്‍ ഈ പ്രദേശങ്ങളില്‍ മന്ത്രിമാര്‍ അടക്കം രംഗത്തെത്തി ബോധവത്കരണം നടത്തും. വീടുകള്‍ കയറിയുള്ള പ്രചാരണങ്ങളും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

പ്രചാരണത്തിനായി തദ്ദേശ സ്ഥാപനങ്ങളെയും രംഗത്തിറക്കും. പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തില്‍ നടക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ സമരങ്ങള്‍ക്കും ജനകീയ പ്രക്ഷോഭങ്ങളിലും പ്രകോപനപരമായ പ്രതിരോധം വേണ്ടെന്ന് സി.പി.എം നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കെ റെയില്‍ സര്‍വേ കല്ലിടല്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.

പാര്‍ട്ടി കോണ്‍ഗ്രസ് പൂര്‍ത്തിയായതിന് പിന്നാലെയാണ് പ്രതിരോധ പരിപാടികള്‍ക്ക് എല്‍.ഡി.എഫ് തുടക്കമിടുന്നത്. സില്‍വര്‍ ലൈനിനായുള്ള പാരിസ്ഥിതികാഘാത പഠനത്തില്‍ പ്രശ്‌നം കണ്ടെത്തിയാല്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.