'മുസ്ലീം യുവാക്കള്‍ ഉള്‍പ്പെടുന്ന മിശ്രവിവാഹം ആശങ്ക ഉയര്‍ത്തുന്നു'; കോടഞ്ചേരിയിലെ വിവാദ വിവാഹത്തിനെതിരെ ദീപിക

 'മുസ്ലീം യുവാക്കള്‍ ഉള്‍പ്പെടുന്ന മിശ്രവിവാഹം ആശങ്ക ഉയര്‍ത്തുന്നു'; കോടഞ്ചേരിയിലെ വിവാദ വിവാഹത്തിനെതിരെ ദീപിക

കോട്ടയം: കോടഞ്ചേരിയിലെ വിവാദ മിശ്ര വിവാഹത്തിനെതിരെ ദീപിക ദിനപത്രം. മുസ്ലീം യുവാക്കള്‍ ഉള്‍പ്പെടുന്ന മിശ്ര വിവാഹം ആശങ്ക ഉയര്‍ത്തുന്നു.

ആശങ്ക ക്രിസ്ത്യന്‍ സഭകള്‍ക്ക് മാത്രമല്ല, ഹൈന്ദവ, ക്രൈസ്തവ, മുസ്ലീം സമുദായത്തില്‍പ്പെട്ട നല്ലവരായ എല്ലാവരും ചിന്തിക്കണമെന്ന് ഇതു സംബന്ധിച്ച മുഖപ്രസംഗത്തില്‍ ദീപിക വ്യക്തമാക്കുന്നു. അല്ലാത്തപക്ഷം ഇസ്ലാമിക തീവ്രവാദികള്‍ ഉയര്‍ത്തുന്ന ഭീഷണിക്ക് മുസ്ലിം സമുദായത്തിലെ നിരപരാധികള്‍ പഴികേള്‍ക്കേണ്ട സാഹചര്യമുണ്ടാവുമെന്നും മുഖപ്രസംഗം പറയുന്നു.

ജ്യോത്സനയുടെയും ഷെജിന്റെയും നിഷ്‌കളങ്കമായ പ്രണയമാണോ എന്ന് ആളുകള്‍ സംശയിക്കുന്നുണ്ട്. വളര്‍ത്തി വലുതാക്കിയ മാതാപിതാക്കള്‍ക്ക് മകളുമായി സംസാരിക്കാനുള്ള അവസരം പോലും ലഭിച്ചിട്ടില്ല. ജ്യോത്സനയുടെ വിഷയത്തില്‍ സംശയങ്ങള്‍ പരിഹരിക്കുകയും ദുരൂഹതയുടെ മറനീക്കുകയുമാണ് വേണ്ടത്. അല്ലാതെ നിസഹായരായ മാതാപിതാക്കളെ മതേതരത്വത്തിന്റേയോ മത സൗഹാര്‍ദത്തിന്റേയോ പേരുപറഞ്ഞ് ഭയപ്പെടുത്തുകയല്ല വേണ്ടത് എന്നും മുഖപ്രസംഗം പറയുന്നു.

വിഷയത്തില്‍ സിപിഎം ഇടപെടലിനെയും എഡിറ്റോറിയല്‍ വിമര്‍ശിക്കുന്നു. മാതാപിതാക്കളെ അറിയിക്കേണ്ടെന്നും പാര്‍ട്ടിയെ അറിയിക്കണമായിരുന്നുവെന്ന പ്രതികരണം വിചിത്രമാണ്. അവര്‍ക്ക് സ്വന്ത് മകളോട് സംസാരിക്കാന്‍ പോലും അവസരം കൊടുക്കാതെ ദുരൂഹ സാഹചര്യത്തില്‍ കൊണ്ടുപോവുന്നതാണോ മതേതരത്വം.? ജിഹാദ് ഇല്ലെന്ന് പറയുന്ന സിപിഎമ്മിന് തീവ്രവാദികളുടെ നീക്കങ്ങളെ ഭയമാണെന്നും മുഖപ്രസംഗം വ്യക്തമാക്കുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.