കോടഞ്ചേരിയിലെ വിവാദ വിവാഹം: ഷെജിനൊപ്പം പോയത് സ്വന്തം ഇഷ്ടപ്രകാരമെന്ന് ജ്യോത്സന; ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി

കോടഞ്ചേരിയിലെ വിവാദ വിവാഹം: ഷെജിനൊപ്പം പോയത് സ്വന്തം ഇഷ്ടപ്രകാരമെന്ന് ജ്യോത്സന; ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി

കൊച്ചി: കോടഞ്ചേരി മിശ്ര വിവാഹിതരായ ജ്യോത്സനയും ഷെജിനും ഹൈക്കോടതിയില്‍ ഹാജരായി. മകളെ തട്ടിക്കൊണ്ടുപോയതാണെന്ന് കാണിച്ച്‌ ജ്യോത്സനയുടെ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ഇന്ന് ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കിയ പ്രകാരമാണ് ഇരുവരും കോടതിയിൽ ഹാജരായത്.

'ഷെജിനൊപ്പം പോയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും ആരും തടവിലാക്കിയിട്ടില്ലെന്നും' ജ്യോത്സന ഹൈക്കോടതിയെ അറിയിച്ചു. ഷെജിനൊപ്പം പോകാനാണ് താല്‍പര്യമെന്നും അറിയിച്ചു. മാതാപിതാക്കളോട് സംസാരിക്കുന്നുണ്ടോയെന്ന് കോടതി ആരാഞ്ഞു. എന്നാല്‍ ഇപ്പോള്‍ സംസാരിക്കുന്നില്ലെന്നും പിന്നീടാകാമെന്നും ജ്യോത്സന അറിയിച്ചു.
ഇതോടെ ജ്യോത്സനയെ അനധികൃതമായി തടവില്‍ പാര്‍പ്പിച്ചിട്ടില്ലെന്നു വ്യക്തമായെന്ന് അറിയിച്ച്‌ ഹേബിയസ് കോര്‍പസ് ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. പെണ്‍കുട്ടിയുടെ മൗലികാവകാശം തടയാനാവില്ലെന്നും കോടതി വ്യക്തമാക്കി.

ജ്യോത്സന ജീവിതാവസാനം വരെ ക്രിസ്തുമത വിശ്വാസിയായി തുടരുമെന്ന് ഷെജിന്‍ പറഞ്ഞൂ. താന്‍ എസ്ഡിപിഐ പ്രവര്‍ത്തകനാണെന്നും തങ്ങള്‍ താമസിച്ച പ്രിതു സഹോദരന്റെ ഭവനം എസ്ഡിപിഐ ക്യാംപ് ആണെന്നും ചിലർ പ്രചരിപ്പിച്ചുവെന്നും ഷെജിന്‍ പറഞ്ഞൂ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.