യുഎഇ ദിർഹവുമായി ഇന്ത്യന്‍ രൂപയ്ക്ക് മൂല്യമിടിവ്

യുഎഇ ദിർഹവുമായി ഇന്ത്യന്‍ രൂപയ്ക്ക് മൂല്യമിടിവ്

യുഎഇ: അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യമിടിഞ്ഞു. യുഎസ് ഡോളറുമായുളള വിനിമയനിരക്ക് 76 രൂപ 35 പൈസയിലേക്ക് താഴ്ന്നു.യുഎഇ ദിർഹവുമായി ഇന്ത്യന്‍ രൂപയുടെ മൂല്യമിടിഞ്ഞിട്ടുണ്ട്. ഒരു ദിർഹത്തിന് 20 രൂപ 80 പൈസയാണ് വിനിമയ നിരക്ക്. 

കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച ആറ് പൈസ ഇടിഞ്ഞ്, അന്താരാഷ്ട്ര വിപണിയില്‍ ഡോളറിനെതിരെ 76 രൂപ 34 പൈസയിലാണ് വ്യാപാരം തുടങ്ങിയതെങ്കില്‍ പിന്നീട് 76 രൂപ 35 പൈസയിലേക്ക് മൂല്യമിടിഞ്ഞു.

ക്രൂഡ് വില ഉയർന്ന് നില്‍ക്കുന്നതും അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരാവസ്ഥയും രൂപയുടെ മൂല്യത്തില്‍ ഇനിയും ഇടിവ് വരുത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.