'ക്രാഷ് ഡിറ്റക്ഷന്‍' ; വാഹനാപകടങ്ങളുടെ മുന്നറിയിപ്പുമായി ആപ്പിള്‍ ഐഫോണിൽ പുതിയ ഫീച്ചർ വരുന്നു

'ക്രാഷ് ഡിറ്റക്ഷന്‍' ; വാഹനാപകടങ്ങളുടെ മുന്നറിയിപ്പുമായി ആപ്പിള്‍ ഐഫോണിൽ പുതിയ ഫീച്ചർ വരുന്നു

വാഹനാപകടങ്ങളുടെ മുന്നറിയിപ്പ് നല്‍കുന്ന പുതിയ സംവിധാനം ആപ്പിള്‍ ഐഫോണ്‍ പരീക്ഷിക്കാനൊരുങ്ങുന്നു. ഐഒഎസ് 16, വാച്ച്‌ ഒഎസ് 9 എന്നിവയുടെ ഭാഗമായി ഐഫോണിലും ആപ്പിള്‍ വാച്ചിലും ഈ ഫീച്ചര്‍ ലഭ്യമാവും.

ആപ്പിള്‍ ഉപകരണങ്ങളില്‍ നിര്‍മിച്ച സെന്‍സറുകള്‍ വഴി ശേഖരിക്കുന്ന ഡാറ്റയെ വിലയിരുത്തിയാണ് 'ക്രാഷ് ഡിറ്റക്ഷന്‍' സാങ്കേതികവിദ്യ തയ്യാറാക്കിയിരിക്കുന്നത്. സെന്‍സര്‍ സിസ്റ്റത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ഒരു 'ആക്‌സിലറോമീറ്റര്‍' ആണ്. അത് ഗുരുത്വാകര്‍ഷണത്തിന്റെ വര്‍ധനവ് അല്ലെങ്കില്‍ 'ജിഫോഴ്‌സ്' വഴി സംഭവിക്കാനിരിക്കുന്ന വാഹനാപകടങ്ങള്‍ കണ്ടെത്തുന്നു.

ഐഫോണ്‍, ആപ്പിള്‍ വാച്ച്‌ ഉപയോക്താക്കളില്‍നിന്ന് ശേഖരിച്ച ഡാറ്റ വച്ച്‌ 2021ല്‍ തന്നെ ആപ്പിള്‍ ക്രാഷ് ഡിറ്റക്ഷന്‍ ഫീച്ചര്‍ പരീക്ഷിച്ചുതുടങ്ങി. ഈ പരീക്ഷണങ്ങളിലൂടെ ഒരുകോടിക്ക് അടുത്ത് വാഹന ആഘാതങ്ങള്‍ കണ്ടെത്താന്‍ ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കഴിഞ്ഞതായി റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അതില്‍ 50,000ലധികം അപകടങ്ങളില്‍ സ്വയമേ 911ലേക്ക് ഫോണ്‍ കോള്‍ ചെയ്തു. 911 കോളുകളില്‍ നിന്നുള്ള ഡാറ്റ ആപ്പിളിന്റെ ക്രാഷ് ഡിറ്റക്ഷന്‍ അല്‍ഗോരിതത്തിന്റെ കൃത്യത മെച്ചപ്പെടുത്താന്‍ ആപ്പിളിനെ സഹായിക്കുന്നു. ഒരു ഐഫോണില്‍ ക്രാഷ് ഡിറ്റക്ഷന്‍ ലഭിക്കുന്നത് ധാരാളം ആളുകളുടെ ജീവന്‍ രക്ഷിക്കും. കാരണം കൂടുതല്‍ ഡ്രൈവര്‍മാര്‍ക്ക് അവരുടെ പോക്കറ്റിലോ കാറിലോ ഫോണ്‍ ഉള്ളിടത്തോളം കാലം അപകടത്തില്‍ അവര്‍ക്ക് ആവശ്യമായ സഹായം ലഭിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.