കൊച്ചി: നടന്‍ ദിലിപീനെതിരായ ഹൈക്കോടതി വിധി പ്രതീക്ഷിച്ചതാണെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ഹൈക്കോടതി വിധിയില്‍ സന്തോഷമുണ്ട്. തന്റെ തെളിവുകള്‍ കോടതി അംഗീകരിച്ചു. വിശ്വാസ്യത തിരിച്ചു കിട്ടാന്‍ വിധി സഹായിച്ചതായും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
തന്റെ വിശ്വാസ്യത മോശമാക്കാന്‍ എതിര്‍കക്ഷി ശ്രമിച്ചു. കോടതി ഉത്തരവോടെ തന്റെ വിശ്വാസ്യത തിരിച്ചുകിട്ടി. പുറത്തുകേട്ട ശബ്ദരേഖ ടീസര്‍ മാത്രമാണ്. പരാതി നല്‍കും മുമ്പ് പെറ്റിക്കേസില്‍ പോലും താന്‍ പ്രതിയായിട്ടില്ലെന്നും ബാലചന്ദ്രകുമാര്‍ കൂട്ടിച്ചേര്‍ത്തു.
സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിനു നല്‍കിയ ഓഡിയോ ക്ലിപ്പുകളാണു കേസില്‍ നിര്‍ണായകമായത്. ഹൈക്കോടതി വിധി ആത്മവിശ്വാസം നല്‍കുന്നതാണെന്ന് ക്രൈംബ്രാഞ്ച് എസ്പി പി.മോഹനചന്ദ്രന്‍ പറഞ്ഞു. അന്വേഷണം ശരിയായ ദിശയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേസ് വ്യാജമാണെന്നും വീട്ടിലിരുന്ന് സംസാരിച്ചാല്‍ അത് വധ ഗൂഢാലോചനയാകില്ലെന്നും തന്നെ വേട്ടയാടാനായി കെട്ടിച്ചമച്ച കേസാണെന്നും പറഞ്ഞാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ കേസിന്റെ മെറിറ്റിലേക്ക് കടക്കാന്‍ വിസമ്മതിച്ച ഹൈക്കോടതി കേസിലെ എഫ്‌ഐആര്‍ റദ്ദാക്കില്ലെന്നും വ്യക്തമാക്കുകയായിരുന്നു.'ഡിസ്മിസ്ഡ്', റദ്ദാക്കുന്നു എന്ന ഒറ്റ വാക്കിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. ദിലീപും സഹോദരന്‍ അനൂപും അടക്കം ആറ് പ്രതികളാണ് കേസിലുള്ളത്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിന്റെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന നടന്‍ ദിലീപിന്റെ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.