ദുബായ്: എമിറേറ്റിലെ മാളുകളുടെ പ്രവർത്തനസമയം നീട്ടി. റമദാന്‍ ആഘോഷങ്ങളുടെ ഭാഗമായാണ് പ്രവർത്തനസമയം നീട്ടിയതെന്ന് ദുബായ് ഫെസ്റ്റിവല്‍ ആന്‍റ് റീടെയ്ലില്‍ എസ്റ്റാബ്ലിഷ്മെന്‍റ് അറിയിച്ചു.
മാള്‍ ഓഫ് ദ എമിറേറ്റ്സ് മാള്‍ തിങ്കള്‍ മുതല്‍ ഞായർ വരെ രാവിലെ 10 മുതല്‍ പുലർച്ചെ 1 മണി വരെ പ്രവർത്തിക്കും
ദുബായ് മാളിലെ റീടെയ്ല്‍ ഷോപ്പുകള്‍ വെളളി, ശനി ,ഞായർ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 1 മണിവരെയും തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 10 മുതല്‍ പുലർച്ചെ 2 വരെയും പ്രവർത്തിക്കും.
റെസ്റ്ററന്‍റുകളും ഫുഡ് കോർട്ടുകളും രാവിലെ 10 മുതല്‍ പുലർച്ചെ 2 വരെയും പ്രവർത്തിക്കും. വാട്ടർ ഫ്രണ്ട്, പ്രൊമെനേഡ് റസ്റ്ററന്‍റുകള്‍ എല്ലാദിവസവും രാവിലെ 10 മുതല്‍ പുലർച്ചെ ഒരുമണിവരെ പ്രവർത്തിക്കും.
ദേര സിറ്റി സെന്‍റർ, സിറ്റി സെന്‍റർ മിർദിഫ് മാളുകള്‍ എല്ലാദിവസവും രാവിലെ 10 മുതല്‍ പുലർച്ചെ ഒരുമണിവരെയും അവിടങ്ങളിലെ റസ്റ്ററന്‍റുകളും കഫേകളും രാവിലെ 10 മുതല്‍ പുലർച്ചെ 2 വരെയും പ്രവർത്തിക്കും.
ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാളിലെ റീട്ടെയ്ല്‍ ഷോപ്പുകള്‍ ഞായർ മുതല്‍ ബുധന്‍ വരെ രാവിലെ 10 മുതല്‍ രാത്രി 12 വരെയും റസ്റ്ററന്‍റുകളും കഫേകളും ഞായർ മുതല്‍ ബുധന്‍ വരെ രാവിലെ 10 മുതല്‍ അർദ്ധരാത്രി വരെയും, വ്യാഴം മുതല്‍ ശനിവരെ രാവിലെ 10 മുതല്‍ ഒരുമണിവരെയും പ്രവർത്തിക്കും.
ദുബായ് ഹീല്‍സ് മാളിലെ റീടെയ്ല്‍ ഷോപ്പുകള്‍ രാവിലെ 10 മുതല്‍ രാത്രി 12 വരെയും റസ്റ്ററന്‍റുകളും കഫേകളും ഫുഡ് കോർട്ടുകളും രാവിലെ 10 മുതല്‍ ഒരുമണിവരെയും പ്രവർത്തിക്കും.
മെർക്കാറ്റോ മാള്‍ രാവിലെ 10 മുതല്‍ രാത്രി 11 വരെയും ചില ഔട്ട്ലെറ്റുകള്‍ രാത്രി 2 വരെയും പ്രവർത്തിക്കും.
അല്‍ സീഫിലെയും അല്‍ ഖവനീജ് വാക്കിലെയും റീടെയ്ല്‍ ഷോപ്പുകള്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ രാവിലെ 10 മുതല്‍ രാത്രി 12 വരെയും ഞായർ മുതല്‍ ശനി വരെ രാവിലെ 10 മുതല്‍ പുലർച്ചെ ഒരു മണിവരെയും പ്രവർത്തിക്കും.
റസ്റ്ററന്‍റുകളും കഫേകളും തിങ്കള്‍ മുതല്‍ വെള്ളിവരെ രാവിലെ 10 മുതല്‍ രാത്രി 12 വരെയും ഞായർ മുതല്‍ ശനി വരെ രാവിലെ 10 മുതല്‍ പുലർച്ചെ ഒരു മണിവരെയും പ്രവർത്തിക്കും
സിറ്റിവാക്കിലെ റീടെയ്ല്‍ ഷോപ്പുകള്‍ ഞായർ മുതല്‍ ശനിവരെ രാവിലെ 10 മുതല്‍ രാത്രി 12 വരെയും റസ്റ്ററന്‍റുകളും കഫേകളും ഞായർ മുതല്‍ ശനി വരെ രാവിലെ 10 മുതല്‍ പുലർച്ചെ ഒരു മണിവരെയും പ്രവർത്തിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.