'തീവ്രവാദ സംഘടനകള്‍ പെണ്‍കുട്ടികളെ മതം മാറ്റുന്നു'; ലൗ ജിഹാദില്‍ സര്‍ക്കാര്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് നിയുക്ത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി

'തീവ്രവാദ സംഘടനകള്‍ പെണ്‍കുട്ടികളെ മതം മാറ്റുന്നു'; ലൗ ജിഹാദില്‍ സര്‍ക്കാര്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് നിയുക്ത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി

കണ്ണൂര്‍: ലൗ ജിഹാദില്‍ സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് തലശേരി അതിരൂപതയുടെ നിയുക്ത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. ലൗ ജിഹാദിന് നൂറ് കണക്കിന് ഉദാഹരണങ്ങള്‍ കേരളത്തിലുണ്ട്. തീവ്രവാദ സംഘടനകള്‍ പ്രണയത്തിന്റെ പേരില്‍ ചതിക്കുഴികള്‍ ഒരുക്കിയിട്ടുണ്ടെന്നും മാര്‍ ജോസഫ് പാംപ്ലാനി മാധ്യമങ്ങളോട് പറഞ്ഞു.

സിപിഎം നേതാവ് ജോര്‍ജ് എം. തോമസ് നിലപാട് മാറ്റിയതില്‍ പൊതു സമൂഹത്തിന് സംശയം ഉണ്ട്. ഇടതുപക്ഷം മതങ്ങളോടുള്ള അയിത്തം മാറ്റിയത് സ്വാഗതാര്‍ഹമാണ്. ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ പറ്റുന്ന മേഖലകളില്‍ ഇനി ഒന്നിക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

തീവ്രവാദ സംഘടനകള്‍ സംഘടിതമായി തന്നെ ചില കേന്ദ്രങ്ങളില്‍ കൊണ്ടു പോയി പെണ്‍കുട്ടികളെ മതം മാറ്റുന്നു. സഭ ഔദ്യോഗികമായി മതം മാറ്റിയവരുടെ ലിസ്റ്റ് പുറത്തു വിടേണ്ട കാര്യമില്ല. ഇക്കാര്യത്തിലെ എന്‍ഐഎ അന്വേഷണം പ്രഹസനമായിരുന്നു.

കോടഞ്ചേരിയിലെ ജോത്സ്യനയുടെ മാതാപിതാക്കള്‍ ഉന്നയിച്ച ആശങ്ക സര്‍ക്കാര്‍ ഗൗരവമായി കാണണമെന്നും ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. തലശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി അദേഹം നാളെ അഭിക്ഷിത്‌നാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.