കൊച്ചി: നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ വധഗൂഢാലോചന കേസിലും അന്വേഷണം വേഗത്തിലാക്കാന്‍ ക്രൈം ബ്രാഞ്ച്. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ഒന്നര മാസം കൂടി കോടതി അനുവദിച്ചിട്ടുണ്ട്. സമയം ഇനിയും ദീര്‍ഘിപ്പിക്കില്ലെന്നും ഹൈക്കോടതി അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നടപടികള്‍ വേഗത്തിലാക്കുന്നത്.
കാവ്യാ മാധവനെയടക്കം ഉടന്‍ തന്നെ ചോദ്യം ചെയ്യാനാണ് തീരുമാനം. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയപ്പോള്‍ വീട്ടില്‍ തന്നെ ചോദ്യം ചെയ്യണമെന്ന് കാവ്യ നിര്‍ബന്ധം പിടിച്ചതിനാലാണ് ചോദ്യം ചെയ്യല്‍ നീണ്ടുപോയത്. നിലവില്‍ മറ്റൊരു സ്ഥലം നിര്‍ദ്ദേശിച്ചില്ലെങ്കില്‍ വീട്ടില്‍ തന്നെ ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം.
സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ ഹാജരാക്കിയ ഡിജിറ്റല്‍ തെളിവുകളുടെ ഫോറന്‍സിക് ഫലവും കേസില്‍ നിര്‍ണായകമാണ്. ഗൂഢാലോചനയ്ക്ക് അപ്പുറത്ത് ദിലീപ് നടത്തിയ നീക്കങ്ങളും ക്രൈം ബ്രാഞ്ച് അന്വേഷിച്ച് വരികയാണ്. ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോണ്‍ പരിശോധനയും വേഗത്തിലാക്കും. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.