കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ് വന്നാല്‍ മുസ്ലീം ലീഗിനെ സ്വീകരിക്കും: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍

കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ് വന്നാല്‍ മുസ്ലീം ലീഗിനെ സ്വീകരിക്കും: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍

തിരുവനന്തപുരം: എല്‍ഡിഎഫിലേക്ക് സമീപ ഭാവിയില്‍ കൂടുതല്‍ പാര്‍ട്ടികള്‍ എത്തുമെന്ന് കണ്‍വീനര്‍ ഇ.പി ജയരാജന്‍. മുസ്ലീം ലീഗ് അടക്കമുള്ള ചില കക്ഷികള്‍ യുഡിഎഫില്‍ നില്‍ക്കുന്നത് അതൃപ്തിയോടെയാണ്. അവര്‍ക്ക് അവിടെ ദീര്‍ഘകാലം നിലനില്‍ക്കാന്‍ സാധിക്കില്ല. കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ് വന്നാല്‍ ലീഗിനെ സ്വീകരിക്കുമെന്നും ജയരാജന്‍ പറഞ്ഞു.

ഇടതു മുന്നണിയിലേക്ക് വരുമോ ഇല്ലയോ എന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കേണ്ടത് മുസ്ലീം ലീഗ് ആണ്. മുസ്ലീം മതവിഭാഗത്തിന്റെ ഇടയില്‍ വലിയ തോതില്‍ അസംതൃപ്തിയാണുള്ളത്. ലീഗിന്റെ അകത്തും അതിന്റെ പ്രതികരണങ്ങള്‍ കാണാം. ലീഗ് ഇപ്പോള്‍ യുഡിഎഫിന്റെ ഭാഗമാണെങ്കിലും മുന്നണിയുടെ നിലപാടില്‍ ലീഗിന് കടുത്ത അസംതൃപ്തി ഉണ്ട്.

അത് പ്രകടിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നുമുണ്ട്. ലീഗിന് എല്‍ഡിഎഫിലേക്ക് വരണമെന്നുണ്ടെങ്കില്‍ അവര്‍ വരട്ടേ, ബാക്കി കാര്യങ്ങള്‍ അപ്പോള്‍ ആലോചിക്കാമെന്നും ജയരാജന്‍ പറഞ്ഞു. കേരളത്തില്‍ ലൗ ജിഹാദോ നര്‍കോട്ടിക് ജിഹാദോ ഇല്ല. ജോര്‍ജ് എം. തോമസിന്റെ പരാമര്‍ശം ഉണ്ടാകാന്‍ പാടില്ലായിരുന്നു. എസ്ഡിപിഐക്ക് എതിരേ സിപിഎമ്മിന് മൃദു സമീപനമില്ല. വര്‍ഗീയശക്തികള്‍ കൂടുതല്‍ ആക്രമിച്ചിട്ടുളളത് സിപിഎമ്മിനെയാണെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.