ന്യൂഡല്‍ഹി: മൊബൈല്‍ ഇന്റര്‍നെറ്റ് വേഗത്തില്‍ ഇന്ത്യ ഏറെ പിന്നിലെന്ന് റിപ്പോര്‍ട്ട്. ആദ്യ 100 രാജ്യങ്ങളുടെ പട്ടികയില്‍ പോലും ഇന്ത്യ ഉള്‍പ്പെടുന്നില്ല എന്നാണ് ഓക്ല പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 2021 മാര്‍ച്ചിലെ റിപ്പോര്‍ട്ടിലും ഇന്റര്‍നെറ്റ് വേഗത്തില്‍ ഇന്ത്യയ്ക്ക് കാര്യമായ പുരോഗതിയില്ലെന്നും ഓക്ല വ്യക്തമാക്കിയിരുന്നു.
ലോകത്തെ ദരിദ്ര രാജ്യങ്ങളേക്കാള്‍ പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. ബ്രോഡ് ബാന്‍ഡ് വേഗത്തിലും ഇന്ത്യയ്ക്ക് കാര്യമായ പുരോഗതിയില്ല എന്നാണ് ഓക്ലയുടെ സ്പീഡ്ടെസ്റ്റ് ഗ്ലോബല്‍ ഇന്‍ഡെക്സ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്.
മൊബൈല്‍ ഇന്റര്‍നെറ്റ് വേഗത്തില്‍ ഇന്ത്യ അഞ്ച് സ്ഥാനം താഴോട്ട് പോയി 120-ാം സ്ഥാനത്താണ് ഇപ്പോള്‍ ഉള്ളത്. ഫെബ്രുവരിയില്‍ ഇന്ത്യ 115 ാം സ്ഥാനത്തായിരുന്നു. 2021 മാര്‍ച്ചിലെ റിപ്പോര്‍ട്ട് പ്രകാരം മൊബൈല്‍ ഇന്റര്‍നെറ്റ് സ്പീഡില്‍ യുഎഇയാണ് ഒന്നാമത്. ഇതിന് മുമ്പുണ്ടായിരുന്ന റാങ്കിങിലും യുഎഇ ആയിരുന്നു ഒന്നാം സ്ഥാനത്ത്. യുഎഇയിലെ ശരാശരി ഡൗണ്‍ലോഡ് വേഗം 266.66 എംബിപിഎസും ശരാശരി അപ്ലോഡ് വേഗം 32.05 എംബിപിഎസും ആണ്.
മാര്‍ച്ച് അവസാനത്തിലെ കണക്കുകള്‍ പ്രകാരം ലോകത്തെ ശരാശരി മൊബൈല്‍ ഇന്റര്‍നെറ്റ് വേഗം ഡൗണ്‍ലോഡ് 73.50 എംബിപിഎസും അപ്ലോഡ് 14.12 എംബിപിഎസുമാണ്. വികസനത്തിന്റെ കാര്യത്തില്‍ ഏറെ പിന്നിലുള്ള പല രാജ്യങ്ങളും ഇന്റര്‍നെറ്റ് വേഗത്തിന്റെ കാര്യത്തില്‍ ഇന്ത്യയേക്കാള്‍ മുന്നിലാണ്.
ഇറാന്‍, ഇറാക്ക്, പാക്കിസ്ഥാന്‍ തുടങ്ങി രാജ്യങ്ങളെല്ലാം ഇന്ത്യയ്ക്ക് മുന്നിലാണ്. പാക്കിസ്ഥാനിലെ ശരാശരി ഇന്റര്‍നെറ്റ് വേഗം ഡൗണ്‍ലോഡ് 22.99 എംബിപിഎസും അപ്ലോഡ് 12.33 എംബിപിഎസുമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.