അമരാവതി: വീട്ടിലിരുന്ന് ജോലി ചെയ്യവെ ലാപ്‌ടോപ്പിന് തീപിടിച്ച് പൊട്ടിത്തെറിച്ച് ഐടി എഞ്ചിനീയറായ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. ആന്ധ്ര സ്വദേശിയായ 23 കാരി സുമലതയ്ക്കാണ് 80 ശതമാനം പൊള്ളലേറ്റത്. ലാപ്‌ടോപ്പ് പൊട്ടിത്തെറിച്ച് മുറിക്കുള്ളില്‍ തീപിടിക്കുകയായിരുന്നു.
ആന്ധ്രപ്രദേശിലെ മേകവാരിപ്പള്ളി ഗ്രാമത്തിലാണ് സംഭവം. ജോലിക്കിടെ ലാപ്‌ടോപ്പിന് തീപിടിക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബെംഗളുരു ആസ്ഥാനമാക്കിയുള്ള മാജിക്ക് സൊലൂഷന്‍ എന്ന കമ്പനിയിലെ ജീവനക്കാരിയാണ് സുമലത. കോവിഡ് വ്യാപനത്തിനു ശേഷം കുറച്ച് മാസങ്ങളായി സുമലത വീട്ടിലിരുന്നാണ് ജോലി ചെയ്തിരുന്നത്.
രാവിലെ എട്ടുമണിക്ക് മകള്‍ ജോലിക്ക് കയറിയത് കണ്ടാണ് മാതാപിതാക്കള്‍ പുറത്തു പോയത്. തിരികെ എത്തിയപ്പോള്‍ റൂമില്‍ നിന്ന പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഓടിയെത്തയപ്പോള്‍ തീപിടിച്ച കട്ടിലില്‍ മകള്‍ ബോധമില്ലാതെ കിടക്കുന്നതാണ് കണ്ടതെന്ന് മാതാപിതാക്കള്‍ പറയുന്നു. പിന്നീട് യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം അപകടത്തിന് കാരണമെന്നാണ് സംശയം. പൊലീസ് അന്വേഷണം ആരംഭിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.