തിരുവനന്തപുരം: കേരള ബാങ്ക് ഒഴിവുകള്‍ നികത്തുന്നതിന് പി.എസ്.സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ തീരുമാനം. ഏപ്രില്‍ 12 ന് കൂടിയ കേരള ബാങ്ക് ഭരണസമിതി യോഗത്തിലാണ് തീരുമാനം. പ്യൂണ്‍ മുതല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വരെയുളള വ്യത്യസ്ത തസ്തികകളില്‍ അര്‍ഹരായ ജീവനക്കാര്‍ക്ക് പ്രമോഷന്‍ നല്‍കാനും തീരുമാനിച്ചു.
കേരള ബാങ്കിലെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, മുന്‍ഗണനാ വിഭാഗം ഓഫീസര്‍, ഐടി ഓഫീസര്‍, പ്രോജക്ട് സ്‌പെഷ്യലിസ്റ്റ്/ ക്രെഡിറ്റ് സ്‌പെഷ്യലിസ്റ്റ്, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, ലോ ഓഫീസര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍ ആന്റ് സിവില്‍), സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, അസിസ്റ്റന്റ് മാനേജര്‍, ക്ലര്‍ക്ക്/കാഷ്യര്‍, റിസപ്ഷനിസ്റ്റ്/ പിബിഎക്‌സ് ഓപ്പറേറ്റര്‍, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, ഡ്രൈവര്‍ കം അറ്റന്‍ഡന്റ്, ഓഫീസ് അറ്റന്‍ഡന്റ് എന്നീ തസ്തികകളിലെ ഒഴിവുകള്‍ നികത്തുന്നതിന് പി.എസ്.സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്യാനാണ് തീരുമാനം.
ജീവനക്കാരുടെ യൂണിയനുകള്‍ നിരന്തരമായി പ്രമോഷന്‍ നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിയമ പരമായതും സാങ്കേതികവുമായ തടസങ്ങള്‍ കാരണം പ്രമോഷന്‍ നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ഭരണ സമിതിയുടെയും കേരള സര്‍ക്കാരിന്റെയും നിരന്തരമായ പരിശ്രമത്തിന്റെയും ഫലമായാണ് പ്രമോഷന്‍ സാധ്യമായത്. കേരള ബാങ്ക് രൂപീകരിച്ച ശേഷം ജീവനക്കാര്‍ക്ക് ലഭിക്കുന്ന ആദ്യത്തെ പ്രമോഷന്‍ ആണിത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v