കെസിഎ ക്ലബ് ചാമ്പ്യന്‍ഷിപ്പ് മേയ് ഒന്നു മുതല്‍

കെസിഎ ക്ലബ് ചാമ്പ്യന്‍ഷിപ്പ് മേയ് ഒന്നു മുതല്‍

കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന രണ്ടാമത് ക്ലബ് ചാമ്പ്യന്‍ഷിപ്പിന് ആലപ്പുഴ വേദിയാകും. മേയ് ഒന്നു മുതല്‍ 18 വരെ നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്റില്‍ വിവിധ ടീമുകളിലായി 150 ഓളം താരങ്ങള്‍ അണിനിരക്കും.

ക്ലബ് ലെവലില്‍ നിന്ന് സംസ്ഥാന-ദേശീയ ടൂര്‍ണമെന്റുകളിലേക്കുള്ള ചവിട്ടു പടിയായിട്ടാണ് ടൂര്‍ണമെന്റിനെ കെസിഎ കാണുന്നത്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ മാര്‍ക്കറ്റിംഗ് പങ്കാളികളായ ടിസിഎമ്മിന്റെ പങ്കാളിത്തതോടെ നടക്കുന്ന ടൂര്‍ണമെന്റ് ഫാന്‍കോഡ് ആപ്പിലൂടെ ആരാധകര്‍ക്ക് തല്‍സമയം കാണാനാകും.

18 ദിവസങ്ങളിലായി 10 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ 34 മല്‍സരങ്ങളാണുള്ളത്. എല്ലാ മല്‍സരങ്ങളും എസ്ഡി കോളജ് ഗ്രൗണ്ടിലാണ് നടക്കുക. സച്ചിന്‍ ബേബി, ഏദന്‍ ആപ്പിള്‍ ടോം, എസ്. മിഥുന്‍ എന്നിവരെല്ലാം വിവിധ ടീമുകളിലായി അണിനിരക്കുന്നുണ്ട്. കൂടുതല്‍ യുവതാരങ്ങള്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള വേദിയാണ് ടൂര്‍ണമെന്റെന്ന് കെസിഎ പ്രസിഡന്റ് സാജന്‍ കെ. വര്‍ഗീസ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.