സ്വകാര്യ ആവശ്യത്തിന് കെഎസ്‌ഇബി വാഹനം ഉപയോഗിച്ചു ; എം.ജി സുരേഷ് കുമാറിന് 6.72 ലക്ഷം രൂപ പിഴ

സ്വകാര്യ ആവശ്യത്തിന് കെഎസ്‌ഇബി വാഹനം ഉപയോഗിച്ചു ; എം.ജി സുരേഷ് കുമാറിന് 6.72 ലക്ഷം രൂപ പിഴ

തിരുവനന്തപുരം: കെ എസ് ഇ ബി ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്‌ എം.ജി സുരേഷ് കുമാറിന് 6,72,560 ലക്ഷം രൂപ പിഴ. അനധികൃതമായി കെ എസ് ഇ ബിയുടെ വാഹനം ഉപയോഗിച്ചതിനാണ് നടപടി.

ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ബി അശോകാണ് ഉത്തരവിട്ടത്. എം.എം മണിയുടെയും എ.കെ ബാലന്റെയും സ്റ്റാഫ് അംഗമായി സുരേഷ് കുമാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മണിയുടെ സ്റ്റാഫായിരുന്ന സമയത്താണ് സുരേഷ് കുമാര്‍ വാഹനം ഉപയോഗിച്ചത്. 21 ദിവസത്തിനകം പിഴ അടച്ചില്ലെങ്കില്‍ ശമ്പളത്തില്‍ നിന്ന് ഈടാക്കുമെന്നാണ് നോട്ടീസില്‍ ഉള്ളത്.

അതേസമയം പിഴ സംബന്ധിച്ച ഔദ്യോഗിക നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് സുരേഷ് കുമാര്‍ പ്രതികരിച്ചു. മന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് വണ്ടി ഓടിച്ചത്. കെ എസ് ഇ ബി എന്നാല്‍ ചെയര്‍മാന്‍ മാത്രമല്ല. വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.