റോക്കി ഭായിയുടെ രണ്ടാം വരവ് വൻ ഹിറ്റ്; കെ.ജി.എഫ് തിരുത്തി കുറിച്ചത് 29 കളക്ഷന്‍ റെക്കോഡുകൾ

റോക്കി ഭായിയുടെ രണ്ടാം വരവ് വൻ ഹിറ്റ്;  കെ.ജി.എഫ് തിരുത്തി കുറിച്ചത് 29 കളക്ഷന്‍ റെക്കോഡുകൾ

കെ.ജി.എഫ് ചാപ്റ്റര്‍ 2 - ഇന്ത്യന്‍ സിനിമ ഇത്രയധികം കാത്തിരുന്ന മറ്റൊരു സിനിമയില്ല. റോക്കി ഭായിയുടെ രണ്ടാം വരവിനായി ആരാധകര്‍ ആകാംക്ഷയോടെയായിരുന്നു കാത്തിരുന്നത്. ഒടുവില്‍ സംവിധായകന്‍ പ്രശാന്ത് നീല്‍ പ്രേക്ഷകര്‍ക്കായി ഒരുക്കിയത് ഒരു മാസ് വിരുന്ന് തന്നെയാണ്.

റിലീസ് ചെയ്ത് വെറും നാല് ദിവസം കൊണ്ട് യാഷ് ചിത്രം കെ.ജി.എഫ് ചാപ്റ്റര്‍ 2 ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നായി 550 കോടി രൂപയാണ് നേടിയത്. ഏപ്രില്‍ 14 ന് റിലീസ് ചെയ്ത ചിത്രം ആദ്യ ആഴ്ച തികയുന്നതിന് മുന്നേ തന്നെ 500 കോടിയെന്ന വമ്പന്‍ സംഖ്യ മറികടക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

ഓരോ ദിവസവും ഇന്ത്യന്‍ സിനിമയിലെ പല റെക്കോര്‍ഡുകളാണ് കെ.ജി.എഫ് തകര്‍ക്കുന്നത്. ഹിന്ദി, കന്നഡ, തെലുങ്ക്, മലയാളം ഭാഷകളില്‍ ആദ്യദിനത്തില്‍ കളക്ഷന്‍ റെക്കോഡ് ഇട്ട കെ.ജി.എഫിന് തമിഴില്‍ മാത്രമാണ് റെക്കോഡിടാനാവാത്തത്. ഇതുവരെ 29 കളക്ഷന്‍ റെക്കോഡുകളാണ് കെ.ജി.എഫ് ചാപ്റ്റര്‍ 2 തിരുത്തി കുറിച്ചത്.

പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത് യാഷ് പ്രധാന കഥാപാത്രമായി എത്തിയ ചിത്രം ആദ്യ ദിനം നേടിയത് 165 കോടിയാണ്. ഇന്ത്യയില്‍ നിന്ന് മാത്രമായി 134.5 കോടി രൂപയാണ് സ്വന്തമാക്കിയത്. 2018ല്‍ പുറത്തിറങ്ങിയ കെ.ജി.എഫിന്റെ രണ്ടാം ഭാഗമാണ് ചിത്രം. 100 കോടി ബജറ്റിലാണ് സിനിമ ഒരുങ്ങിയത്. കോവിഡ് വ്യാപനത്താല്‍ നിരവധി തവണ റിലീസ് തീയതി മാറ്റി വെക്കേണ്ടി വന്ന ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്.

സഞ്ജയ് ദത്ത് അവതരിപ്പിക്കുന്ന അധീര എന്ന വില്ലന്‍ കഥാപാത്രവും രണ്ടാം ഭാഗത്തിന്റെ പ്രത്യേകതകളില്‍ ഒന്നാണ്. ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ ബോളിവുഡ് താരം രവീണ ടണ്ടനും പ്രധാന വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. 19 വയസുകാരനായ ഉജ്വല്‍ കുല്‍ക്കര്‍ണിയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.