വാഷിങ്ടണ്‍: ഭൂമിയിലിരിക്കുന്ന മനുഷ്യന്റെ സാമിപ്യം ഹോളോഗ്രാം സംവിധാനത്തിലൂടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിച്ച് നാസ. നാസയുടെ ഔദ്യോഗിക ഡോക്ടറായ ജോസ് ഷ്മിഡിനെയാണ് ഏപ്രില്‍ എട്ടിന് ഹോളോഗ്രാം സംവിധാനത്തിലൂടെ വെര്‍ച്വലായി ബഹിരാകാശ നിലയത്തില്‍ എത്തിച്ചത്.
ത്രീഡി വിഷ്വല്‍ എക്‌സ്പീരിയന്‍സുകൂടി നല്‍കിയതോടെ ഡോക്ടര്‍ അടുത്ത് നില്‍ക്കുന്നപോലെയാണ് ബഹിരാകാശ നിലയത്തിലെ താമസക്കാര്‍ക്ക് തോന്നിയത്. അവരുടെ ശാരീരിക, മാനസിക പ്രശ്‌നങ്ങളും രോഗാവസ്ഥകളും നേരിട്ട് ചോദിച്ചറിഞ്ഞ ഡോക്ടര്‍ പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചതോടൊപ്പം മരുന്നുകളും കുറിച്ചു നല്‍കി.
ഭൂമിക്ക് പുറത്ത് ഒരു മനുഷ്യന്റെ സാന്നിധ്യം യഥാര്‍ത്ഥത്തില്‍ അനുഭവിപ്പിക്കും വിധം വെര്‍ച്വലായി അവതരിപ്പിക്കുന്നത് ഇതാദ്യമായാണ്. മൈക്രോസോഫ്റ്റിന്റെ ഹോളോലെന്‍സ് കൈനക്ട് ക്യാമറയുടെയും പേഴ്‌സണല്‍ കമ്പ്യൂട്ടറില്‍ പ്രവര്‍ത്തിപ്പിക്കാനാകുന്ന 'അക്‌സ' എന്ന സോഫ്റ്റ്‌വയറിന്റെയും സഹായത്തോടെയാണ് ഐഎസ്എസിലേക്ക് മനുഷ്യനെ ഹോളോപോര്‍ട്ട് ചെയ്തത്.
ത്രിഡി ടെലിമെഡിസിന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ബഹിരാകാശയാത്രികന്‍ തോമസ് പെസ്‌ക്വെറ്റുമായി ഷ്മിഡ് വെര്‍ച്വല്‍ സംഭാഷണം നടത്തി. ഐഎസ്എസിലേക്കുള്ള മനുഷ്യ പരിവേക്ഷത്തിന്റെ പുതിയ മാര്‍ഗമാണിതെന്നും ശരീരം ഭൂമിയില്‍ നിര്‍ത്തിക്കൊണ്ടുതന്നെ ഒരു മനുഷ്യനെ ബഹിരാകാശ സന്ദര്‍ശനത്തിന് പ്രാപ്തമാക്കുന്ന പുതിയ സാധ്യതയ്ക്കാണ് ഇത് തുടക്കമിട്ടിരിക്കുന്നതെന്നും നാസ പ്രസ്താവനയില്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.