തിരുവനന്തപുരം: കെ റെയില്‍ പ്രതിഷേധം സംസ്ഥാനത്ത് വീണ്ടും ശക്തമാകുന്നു. പൊലീസ് പിന്തുണയോടെ ഇന്നും കെ റെയില്‍ സര്‍വെ കല്ലിടല്‍ തുടരുമെന്നാണ് കെ റെയില്‍ അധികൃതര്‍ അറിയിച്ചത്. കണ്ണൂരില്‍ ചാല മുതല്‍ തലശേരി വരെ കല്ലിടല്‍ ബാക്കിയുണ്ട്. ഇവിടങ്ങളിലാകും ഇന്ന് സര്‍വെ. അതേസമയം ഏത് വിധത്തിലും സര്‍വെയ്ക്ക് എത്തുന്ന ഉദ്യോഗസ്ഥരെ തടയുമെന്നാണ് പ്രതിഷേധിക്കുന്ന നാട്ടുകാരും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടങ്ങുന്ന പ്രതിപക്ഷ പാര്‍ട്ടികളും പറയുന്നത്.
കണ്ണൂരില്‍ ഇന്നലെ നാട്ടിയ കുറ്റികള്‍ നിമിഷങ്ങള്‍ക്കകം തന്നെ പ്രതിഷേധക്കാര്‍ പിഴുതുനീക്കിയിരുന്നു. തലസ്ഥാന നഗരത്തിലും ശക്തമായ പ്രതിഷേധമാണ് കെ റെയില്‍ സര്‍വെയ്ക്കെതിരെ ഉണ്ടായത്. കഴക്കൂട്ടം കരിച്ചാറയില്‍ സില്‍വര്‍ ലൈന്‍ കല്ലിടലിനായി എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. ശക്തമായ പ്രതിഷേധമാണ് സ്ഥലത്ത് നടക്കുന്നത്. നാട്ടുകാര്‍ക്കൊപ്പം പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.
ഇതിനിടെ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് നടപടിയില്‍ ചിലര്‍ക്ക് പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവരമറിഞ്ഞ് കൂടുതല്‍ പ്രതിഷേധക്കാര്‍ സ്ഥലത്തെത്തി. ഉന്തിനും തളളിനും ഇടയില്‍ പ്രതിഷേധക്കാരെ പൊലീസ് ചവിട്ടി വീഴ്ത്തി.
പ്രതിഷേധത്തെത്തുടര്‍ന്ന് കല്ലിടല്‍ നിര്‍ത്തിവച്ചു. സര്‍വെ ഉദ്യോഗസ്ഥര്‍ സ്ഥലത്തു നിന്നും മടങ്ങി. ഒരിടവേളയ്ക്ക് ശേഷമാണ് സില്‍വര്‍ ലൈന്‍ കല്ലിടല്‍ പുനരാരംഭിച്ചത്. ഒരു മാസമായി നിര്‍ത്തിവച്ച കല്ലിടല്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് അവസാനിച്ചതിനു പിന്നാലെയാണ് പുനരാരംഭിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.