നോര്‍ക്ക വനിത മിത്ര വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു; തുക 30 ലക്ഷം വരെ

നോര്‍ക്ക വനിത മിത്ര വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു; തുക 30 ലക്ഷം വരെ

തിരുവനന്തപുരം: പ്രവാസി വനിതകള്‍ക്കായി സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനും നോര്‍ക്ക റൂട്ട്‌സും സംയുക്തമായി നടപ്പിലാക്കുന്ന സ്വയം തൊഴില്‍ വായ്പ പദ്ധതിയായ നോര്‍ക്ക വനിതാ മിത്ര പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു.  

18 മുതല്‍ 55 വയസ് വരെ പ്രായമുളള  വനിതകള്‍ക്ക്  അപേക്ഷിക്കാം. വാര്‍ഷികവരുമാന പരിധി മൂന്ന് ലക്ഷം രൂപയാണ്. റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്‌പോര്‍ട്ട് പകര്‍പ്പ്, പാസ്‌പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ അടങ്ങിയ പേജിന്റെയും വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ പേജിന്റെയും, വിസ, എക്‌സിറ്റ് പേജുകളുടെയും പ്രസ്തുത പാസ്‌പോര്‍ട്ട് ഉപയോഗിച്ച് നടത്തിയ അവസാന യാത്രയുടെ വിവരങ്ങള്‍ അടങ്ങിയ പേജുകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.

അപേക്ഷ ഫോറം WWW.kswdc.org എന്ന വെബ്‌സെറ്റില്‍ ലഭിക്കും. വിദേശത്ത് രണ്ട് വര്‍ഷമെങ്കിലും ജോലി നോക്കുകയോ, താമസിക്കുകയോ ചെയ്ത ശേഷം മടങ്ങിയെത്തുന്ന വനിതകള്‍ക്ക് പരമാവധി 30 ലക്ഷം രൂപ വരെയുളള സ്വയംതൊഴില്‍ വായ്പകളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

കൃത്യമായി വായ്പ തിരിച്ചടവ് നടത്തുന്ന അപേക്ഷയ്ക്ക് പദ്ധതി ചെലവിന്റെ 15 ശതമാനം തുല്യമായ തുക (പരമാവധി 3 ലക്ഷം രൂപ വരെ) മൂലധന സബ്‌സിഡി നല്‍കും. വായ്പയുടെ അവസാന തവണകളിലേക്കാണ് സബ്‌സിഡി തുക വരവ് വയ്ക്കുക, വായ്പയുടെ കാലാവധിക്കിടയില്‍ തിരിച്ചടവ് മുടക്കം വരാത്ത വായ്പകാര്‍ക്ക് മാത്രമേമൂലധന സബ്‌സിഡി അനുവദിച്ചുകിട്ടുകയുളളു.

സബ്‌സിഡി തിട്ടപ്പെടുത്തുന്ന സമയത്ത് വായ്പയില്‍ തവണമുടക്കം ഉണ്ടാകാന്‍ പാടുളളതല്ല. മുടക്കമുണ്ടെങ്കില്‍ ആയത് തീര്‍ന്നാല്‍ മാത്രമേ മൂലധന സബ്‌സിഡി അനുവദിക്കുകയുളളു. ക്യത്യമായി തിരിച്ചടവ് നടത്തുന്ന ഗുണഭോക്താകള്‍ക്ക് ആദ്യത്തെ നാല് വര്‍ഷം വായ്പ തുകയില്‍ മൂന്ന് ശതമാനം പലിശ സബ്‌സിഡിയും അനുവദിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.