കോണ്‍ഗ്രസിനെ പ്രകീര്‍ത്തിച്ച് ചോദ്യങ്ങള്‍; രാജസ്ഥാനിലെ പരീക്ഷ ചോദ്യപേപ്പര്‍ വിവാദത്തില്‍

കോണ്‍ഗ്രസിനെ പ്രകീര്‍ത്തിച്ച് ചോദ്യങ്ങള്‍; രാജസ്ഥാനിലെ പരീക്ഷ ചോദ്യപേപ്പര്‍ വിവാദത്തില്‍

ജയ്പൂര്‍: കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ സര്‍ക്കാരിന് കുരുക്കായി ചോദ്യ പേപ്പര്‍ വിവാദം. 12-ാം ക്ലാസ് പൊളിറ്റിക്കല്‍ സയന്‍സ് പരീക്ഷയില്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് വന്നത് ആറ് ചോദ്യങ്ങള്‍. കോണ്‍ഗ്രസിന്റെ നേട്ടങ്ങളെ കുറിച്ചായിരുന്നു മിക്ക ചോദ്യങ്ങളും. പൊളിറ്റിക്കല്‍ സയന്‍സ് ചോദ്യപേപ്പറില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് ചായ്വുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നത് അസാധാരണമാണ്.

രാജസ്ഥാന്‍ ബോര്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ് പുസ്തകങ്ങളില്‍ 'ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആധിപത്യവും കോണ്‍ഗ്രസ് സംവിധാനവും: വെല്ലുവിളികളും സ്ഥാപനവും' എന്ന അധ്യായം ഉള്ളതിനാല്‍ കോണ്‍ഗ്രസിനെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കുന്നത് സാധാരണമാണെന്ന് അക്കാദമിക് വിദഗ്ധര്‍ പറയുന്നു.

എന്നിരുന്നാലും, ഒരു പ്രത്യേക പാര്‍ട്ടിയെ പ്രശംസിക്കുന്ന ചോദ്യങ്ങള്‍ ഉള്‍പ്പെട്ടത് എതിര്‍പ്പുകള്‍ക്ക് കാരണമായിട്ടുണ്ട്. പ്രതിപക്ഷമായ ബിജെപി ചോദ്യ പേപ്പര്‍ പ്രശംസയ്‌ക്കെതിരേ രംഗത്തു വന്നിട്ടുണ്ട്. ഇതൊരു രാഷ്ട്രീയ വിഷയമാക്കി എടുക്കാനുള്ള തയാറെടുപ്പിലാണ് ബിജെപി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.