ഉഡുപ്പി: കര്‍ണാടകയില്‍ ഹിജാബ് വിവാദം വീണ്ടും പുകയുന്നു. ഹിജാബ് ധരിച്ചുകൊണ്ട് പരീക്ഷയ്ക്കെത്തിയ രണ്ട് വിദ്യാര്‍ഥിനികള്‍ക്ക് ഇതിനുള്ള അനുമതി നിഷേധിച്ചതോടെ പരീക്ഷ എഴുതാതെ മടങ്ങി.
പ്ലസ് ടു പരീക്ഷ എഴുതാനെത്തിയ രണ്ട് കുട്ടികള്‍ ഹിജാബ് ധരിക്കണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും അധികൃതര്‍ നിരസിക്കുകയായിരുന്നു. ഹിജാബ് വിവാദത്തില്‍ ആദ്യം പരാതി നല്‍കിയ അലിയ ആസാദി, രെഷാം എന്നീ വിദ്യാര്‍ഥിനികളാണ് ഹിജാബ് ധരിച്ച് പരീക്ഷ എഴുതാനെത്തിയത്. ഇവരെ കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി മടക്കി അയക്കുകയായിരുന്നു സ്കൂള്‍ അധികൃതര്‍. ഉഡുപ്പിയിലെ വിദ്യോദയ പി യു കോളജിലെ പരീക്ഷാ കേന്ദ്രത്തിലാണ് സംഭവം.
ഹിജാബ് നിരോധനം ശരിവെച്ച് കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുന്നുണ്ടെങ്കിലും ഹിജാബ് ധരിച്ച് പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് ആലിയ ആസാദി കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അനുവാദം നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് ഹിജാബ് ധരിച്ച് കൊണ്ട് തന്നെ ഇവര്‍ പ്രതിഷേധമെന്ന രീതിയില്‍ പരീക്ഷയ്‌ക്കെത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.