ഈ രണ്ട് നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ എടുക്കരുത്; ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എസ്ബിഐ

ഈ രണ്ട് നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ എടുക്കരുത്; ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എസ്ബിഐ

ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പുകള്‍ കൂടിവരുന്ന പശ്ചാത്തലത്തില്‍ ഇടപാടുകാര്‍ക്ക് മുന്നറിയിപ്പുമായി എസ്ബിഐ. രണ്ട് നമ്പറുകളില്‍ നിന്ന് വരുന്ന കോളുകള്‍ എടുക്കരുതെന്ന് ബാങ്ക് വ്യക്തമാക്കി. +91-8294710946, +91-7362951973 എന്നി നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ക്ക് പ്രതികരിക്കരുതെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

ഈ നമ്പറുകളില്‍ നിന്ന് ബാങ്ക് ഇടപാടുകാര്‍ക്ക് തട്ടിപ്പ് കോളുകള്‍ വരുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്. കെവൈസി അപ്‌ഡേറ്റ്‌സ് എന്ന പേരില്‍ വരുന്ന വ്യാജ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും എസ്ബിഐ അറിയിച്ചു. ഈ നമ്പറുകളില്‍ നിന്ന് വിളിച്ച് ലിങ്കില്‍ ക്ലിക്ക് ചെയ്യാന്‍ ആവശ്യപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ഇത്തരം കോളുകള്‍ എടുക്കുകയോ, ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്താല്‍ പണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടുള്ള വ്യാജ ഇമെയില്‍ സന്ദേശങ്ങള്‍ ലഭിച്ചാല്‍ ഉടന്‍ തന്നെ ബാങ്കിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും എസ്ബിഐ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.