പോലീസ് തലപ്പത്ത് അടിയന്തര അഴിച്ചുപണി; ക്രൈം ബ്രാഞ്ച് തലപ്പത്തു നിന്ന് ശ്രീജിത്തിനെ മാറ്റി

പോലീസ് തലപ്പത്ത് അടിയന്തര അഴിച്ചുപണി; ക്രൈം ബ്രാഞ്ച് തലപ്പത്തു നിന്ന് ശ്രീജിത്തിനെ മാറ്റി

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരായ രണ്ട് കേസുകളും അന്തിമ ഘട്ടത്തിലെത്തി നില്‍ക്കെ ക്രൈംബ്രാഞ്ച് തലപ്പത്തു നിന്ന് എസ്. ശ്രീജിത്തിനെ മാറ്റി. അന്വേഷണം നിര്‍ണായക വഴിയിലെത്തി നില്‍ക്കെ ശ്രീജിത്തിനെ നീക്കിയത് അന്വേഷണത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്. ജയില്‍ വകുപ്പ് മേധാവിയായിരുന്ന ഷേക്ക് ദര്‍വേഷ് സാഹേബ് ആണ് പുതിയ ക്രൈംബ്രാഞ്ച് മേധാവി.

എസ്. ശ്രീജിത്തിന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായാണ് പുതിയ ചുമതല. എം.ആര്‍ അജിത്ത് കുമാറിനെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനത്ത് നിന്നും മാറ്റി വിജിലന്‍സ് ഡയറക്ടറുടെ ചുമതല നല്‍കി. വിജിലന്‍സ് ഡയറക്ടറായിരുന്ന സുദേഷ് കുമാര്‍ പുതിയ ജയില്‍ മേധാവി ആവും.

നടിയെ ആക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ദിലീപ് കഴിഞ്ഞ ദിവസം ശ്രീജിത്തിനെതിരേ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീജിത്തിനെ ക്രൈം ബ്രാഞ്ചില്‍ നിന്ന് മാറ്റി തീര്‍ത്തും അപ്രധാന വകുപ്പിന്റെ ചുമതല നല്‍കിയിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തെ പുതിയ വകുപ്പു മാറ്റങ്ങള്‍ ബാധിച്ചേക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.