മെക്‌സികോ അതിര്‍ത്തിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഗാര്‍ഡിനെ കാണാതായി; സംഭവം ഒഴുക്കില്‍പ്പെട്ട കുടിയേറ്റക്കാരെ രക്ഷിക്കുന്നതിനിടെ

മെക്‌സികോ അതിര്‍ത്തിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഗാര്‍ഡിനെ കാണാതായി; സംഭവം ഒഴുക്കില്‍പ്പെട്ട കുടിയേറ്റക്കാരെ രക്ഷിക്കുന്നതിനിടെ

ടെക്‌സാസ്: അമേരിക്ക-മെക്‌സിക്കോ അതിര്‍ത്തിയിലെ റിയോ ഗ്രാന്‍ഡെ നദിയില്‍ ഒഴുക്കില്‍പ്പെട്ട കുടിയേറ്റക്കാരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ടെക്‌സസ് നാഷണല്‍ ഗാര്‍ഡിനെ കാണാതായി.

സാന്‍ അന്റോണിയോയില്‍ നിന്ന് 140 മൈല്‍ തെക്കുപടിഞ്ഞാറായി അതിര്‍ത്തി നഗരമായ ഈഗിള്‍ പാസിന് സമീപം വെള്ളിയാഴ്ച്ചയാണ് ഗാര്‍ഡ് ഒഴുക്കില്‍പ്പെട്ടത്.

ടെക്‌സാസ് മിലിട്ടറി ഡിപ്പാര്‍ട്ട്‌മെന്റ്, ടെക്‌സസ് ഡിപിഎസ്, ബോര്‍ഡര്‍ പട്രോള്‍ എന്നിവര്‍ സ്ഥലത്ത് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

എന്നാല്‍ ഗാര്‍ഡ് മരിച്ചതായുള്ള മാധ്യമവാര്‍ത്തകള്‍ തെറ്റാണെന്നും ആളെ കണ്ടെത്താനാകാതെ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നും ടെക്‌സാസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി ലെഫ്റ്റനന്റ് ക്രിസ്റ്റഫര്‍ ഒലിവറെസ് പറഞ്ഞു.

ഈ ആഴ്ച മാത്രം 10 മുങ്ങിമരണങ്ങള്‍ ഇവിടെ ഉണ്ടായതായി പോലീസ് പറഞ്ഞു. 2021 മാര്‍ച്ചില്‍ ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് ആരംഭിച്ച അതിര്‍ത്തി സുരക്ഷാ സംരംഭമായ ഓപ്പറേഷന്‍ ലോണ്‍ സ്റ്റാറിന്റെ ഭാഗമായാണ് ഒരാഴ്ച്ചയിലേറെയായി ഇവിടെ രക്ഷാ പ്രവര്‍ത്തനം നടക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.