ഇന്ത്യയും ബ്രിട്ടണും പ്രതിരോധ, വ്യാപാര സുഹൃത്തുക്കളെന്ന് ബോറിസ്; സ്വതന്ത്ര വ്യാപാര കരാര്‍ ദീപാവലിക്ക് മുമ്പ്

ഇന്ത്യയും ബ്രിട്ടണും പ്രതിരോധ, വ്യാപാര സുഹൃത്തുക്കളെന്ന്  ബോറിസ്;  സ്വതന്ത്ര വ്യാപാര കരാര്‍ ദീപാവലിക്ക് മുമ്പ്

ന്യൂഡല്‍ഹി: ഇന്ത്യയും ബ്രിട്ടണും പ്രതിരോധ, വ്യാപാര സുഹൃത്തുക്കളെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഇന്ത്യയ്‌ക്കായി പ്രഖ്യാപിച്ച പ്രത്യേക കയറ്റുമതി ലൈസന്‍സിലൂടെ പ്രതിരോധ പങ്കാളിത്തം ശക്തമാക്കാനും സ്വതന്ത്ര വ്യാപാര കരാര്‍ ദീപാവലിക്ക് മുമ്പ് നടപ്പാക്കാനും നരേന്ദ്ര മോഡിയും ബോറിസ് ജോണ്‍സണും ഇന്നലെ ഹൈദരാബാദ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ധാരണയായി.

ആഗോള സ്ഥിതിഗതികള്‍ അതിവേഗം മാറുന്ന സാഹചര്യത്തില്‍ ബൃഹത്തായ പ്രതിരോധ പങ്കാളിത്തമാണ് ലക്ഷ്യം. ബ്യൂറോക്രസിയുടെ ഇടപെടലും കാലതാമസവും ഇല്ലാതെ ബ്രിട്ടീഷ് പ്രതിരോധ സമാഗ്രികള്‍ ഇറക്കുമതി ചെയ്യാനായി ഓപ്പണ്‍ ജനറല്‍ എക്സ്‌പോര്‍ട്ട് ലൈസന്‍സ് ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചു.

ഇന്‍ഡോ - പസിഫിക് മേഖലയില്‍ ആദ്യമായി ഇന്ത്യയ‌്ക്കാണ് ബ്രിട്ടന്‍ ഓപ്പണ്‍ ലൈസന്‍സ് അനുവദിക്കുന്നത്.
ഉക്രെയ്നില്‍ വെടിനിറുത്തലിന് ഇരുനേതാക്കളും ആഹ്വാനം ചെയ്‌തു. ഉക്രെയ്നിലെ മനുഷ്യാവകാശ ലംഘനങ്ങളിലും യുദ്ധ സാഹചര്യങ്ങളിലും ഇന്ത്യയുടെ ആശങ്ക പ്രധാനമന്ത്രി മോഡി വിശദീകരിച്ചു.

ഇന്തോ-പസഫിക് കടലിലെ ചൈനയുടെ ഭീഷണി നേരിടാന്‍ ബ്രിട്ടന്‍ ഇന്ത്യയ്ക്ക് പിന്തുണ നല്‍കും. മോഡിയെ 'ഖാസ് ദോസ്‌ത്' (സവിശേഷ സുഹൃത്ത് ) എന്ന് വിശേഷിപ്പിച്ച ബോറിസ് ജോണ്‍സണ്‍ ലോകത്തെ പഴയ ജധാധിപത്യ രാജ്യവും വലിയ ജനാധിപത്യ രാജ്യവും തമ്മില്‍ അടുത്ത കാലത്തെങ്ങും ഇത്രയേറെ അടുത്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.