റമദാന്‍ അവസാന പത്തിലേക്ക്, പ്രാ‍ർത്ഥനയുടെ വിശുദ്ധിയില്‍ വിശ്വാസികള്‍

റമദാന്‍ അവസാന പത്തിലേക്ക്, പ്രാ‍ർത്ഥനയുടെ വിശുദ്ധിയില്‍ വിശ്വാസികള്‍

യുഎഇ: റമദാന്‍ അവസാന പത്തിലേക്ക് പ്രവേശിച്ചതോടെ പ്രാർത്ഥനയുടെ വിശുദ്ധിയിലാണ് വിശ്വാസികള്‍. സൗദി അറേബ്യയിലെ രണ്ട് ഹറമിലും വിശ്വാസികളുടെ തിരക്ക് വർദ്ധിച്ചു. പാപമോചനത്തിന്‍റെ പത്തായി ആണ് റമദാനിലെ അവസാന പത്ത് ദിവസങ്ങള്‍ കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ വലിയ തിരക്കാണ് ഇരു ഹറമുകളിലും അനുഭവപ്പെടുന്നത്. 

കോവിഡ് സാഹചര്യമായതിനാല്‍ കഴിഞ്ഞ രണ്ട് വർഷങ്ങളിലും നിയന്ത്രണങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍ ഇത്തവണ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതും തിരക്ക് വർദ്ധിക്കാന്‍ ഇടയാക്കി. അതിവേഗ ട്രെയിന്‍ സേവനമുള്‍പ്പടെയുളള സൗകര്യങ്ങള്‍ വിശ്വാസികള്‍ക്കായി ഒരുക്കിയിട്ടുണ്ട് . 

ജിദ്ദയില്‍ നിന്നും ചുരുങ്ങിയ ചെലവില്‍ യാത്ര ചെയ്യാമെന്നുളളതും വിശ്വാസികള്‍ക്ക് ആശ്വാസമാണ്. സാധാരണയാത്രക്കൂലിയുടെ പകുതി മാത്രമെ നിലവില്‍ ഈടാക്കുന്നുളളൂ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.