ഹരിദാസന്‍ വധത്തിലെ പ്രതിയ്ക്ക് താവളമൊരുക്കിയ അധ്യാപിക രേഷ്മയ്‌ക്കെതിരേ ഗുരുതര വകുപ്പുകള്‍

ഹരിദാസന്‍ വധത്തിലെ പ്രതിയ്ക്ക് താവളമൊരുക്കിയ അധ്യാപിക രേഷ്മയ്‌ക്കെതിരേ ഗുരുതര വകുപ്പുകള്‍

കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകനായ ഹരിദാസനെ വെട്ടിക്കൊന്ന കേസില്‍ പ്രതിയായ ബിജെപി പ്രവര്‍ത്തകന്‍ ഒളിവില്‍ കഴിഞ്ഞത് സിപിഎം പ്രവര്‍ത്തകന്റെ വീട്ടില്‍. നിജിന്‍ ദാസിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച വീടിന്റെ ഉടമ പുന്നോല്‍ അമൃത വിദ്യാലയത്തിലെ അധ്യാപിക അണ്ടലൂര്‍ ശ്രീനന്ദനത്തില്‍ പി.എം. രേഷ്മ (42)യേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സിപിഎം പ്രവര്‍ത്തകനായ പ്രശാന്തിന്റെ ഭാര്യയാണ് രേഷ്മ. പ്രശാന്ത് കുറച്ചുകാലമായി വിദേശത്താണ്. പിണറായിയില്‍ മുഖ്യമന്ത്രിയുടെ വീടിന് സമീപത്താണ് ഈ വീടുള്ളത്. പ്രശാന്ത് സിപിഎം പ്രവര്‍ത്തകനല്ലെന്നും ആര്‍എസ്എസുമായി ബന്ധപ്പെട്ടയാളാണെന്നും സിപിഎം ഏരിയ സെക്രട്ടറി കെ. ശശിധരന്‍ വിശദീകരിച്ചു. ബ്രാഞ്ച് സെക്രട്ടറി പറഞ്ഞതിന്റെ നേര്‍വിപരീത വിശദീകരണമാണ് ഏരിയ സെക്രട്ടറി നല്‍കുന്നത്.

വിഷു ദിവസം മുതലാണ് പിണറായി പാണ്ട്യാലമുക്കിലെ വീട്ടില്‍ നിജില്‍ദാസ് താമസം തുടങ്ങിയത്. നേരത്തെ കലാകാരന്‍മാരും മറ്റും വാടകയ്ക്ക് താമസിച്ചിരുന്ന വീടായിരുന്നു ഇത്. സ്വകാര്യ വിദ്യാലയത്തിലെ മീഡിയ കോ-ഓര്‍ഡിനേറ്റര്‍ കൂടിയായ രേഷ്മയ്ക്ക് പ്രതിയെ നേരത്തെ പരിചയമുണ്ടായിരുന്നു. രേഷ്മയ്‌ക്കെതിരേ അഞ്ചു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.